Type Here to Get Search Results !

വേഗപ്പൂട്ടില്ലാത്ത ചീറിപ്പാഞ്ഞു; കെഎസ്‌ആര്‍ടിസി ബസിന് മൂക്കുകയറിട്ട് മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആര്‍ ടി സി ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.



കണ്ണൂരില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസിനോട് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കി.


വടക്കഞ്ചേരി അപകട കാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോ‍ര്‍ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.


ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകളുടെ വേഗതാ പരിശോധനയും കര്‍ശനമാക്കിയത്. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗത വകുപ്പ് ഉന്നത തല യോഗം ചേരുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണര്‍, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനാ രീതിയില്‍ മാറ്റം വരുത്തു തടക്കം കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നയിക്കും എന്നാണ് സൂചന. മാധ്യമശ്രദ്ധ മാറിയാല്‍ എല്ലാം പഴയ പടി ആകുന്ന പ്രവണത അംഗീകരിക്കാന്‍ ആവില്ലെന്ന് ഗതാഗത മന്ത്രി കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad