Type Here to Get Search Results !

ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നയാളാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ന്യൂഡെൽഹി: ഇലക്ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂടറുകൾക്ക് തീപിടിച്ച നിരവധി സംഭവങ്ങൾ ഉപയോക്താക്കളിൽ സുരക്ഷാ ആശങ്ക ഉയർത്തുന്നു. ബാറ്ററി സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വ്യവസായികൾ. അവർ ഈ പ്രശ്നം പരിഹരിച്ച് ഇലക്ട്രിക് വാഹനങ്ങൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ നിർമിക്കുന്നത് വരെ, ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടത് അഭികാമ്യമാണ്.

 


ബാറ്ററിയിലെ നിർമാണ തകരാർ തീപിടുത്തത്തിന് കാരണമാകാം. ലിഥിയം-അയൺ ബാറ്ററിയുടെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കപ്പുറമുള്ള അമിതമായ വൈബ്രേഷനും തീപിടുത്തത്തിന് കാരണമായേക്കാം. കൂടാതെ, വൈദ്യുതി ഷോർടും തീപിടുത്തത്തിന് ഇടയാക്കും. ലിഥിയം അയൺ ബാറ്ററിയിൽ തീപിടുത്തമുണ്ടായാൽ ചില ലക്ഷണങ്ങൾ അനുഭവപ്പെടാം. ബാറ്ററി അമിതമായി ചൂടാകുകയോ വീർക്കുകയോ ചെയ്യാം. കൂടാതെ, ബാറ്ററിയുടെ നിറം മാറുകയും കേടുപാടുകൾ ദൃശ്യമാകുകയും ചെയ്യാം.


നിങ്ങളുടെ ഇവയെ സംരക്ഷിക്കുന്നതിനുള്ള നുറുങ്ങുകൾ


 ഇലക്‌ട്രിക് വാഹനം ഓടിച്ച ഉടൻ ബാറ്ററി ചാർജ് ചെയ്യാൻ പാടില്ല, കാരണം ബാറ്ററിക്കുള്ളിലെ ലിഥിയം അയൺ സെലുകൾ ആ സമയത്ത് വളരെ ചൂടാണ്. പകരം, ബാറ്ററി തണുക്കുന്നത് വരെ കാത്തിരുന്ന് ചാർജ് ചെയ്യുക. വേർപെടുത്താവുന്ന ബാറ്ററിയാണെങ്കിൽ വാഹനത്തിൽ നിന്ന് വിച്ഛേദിച്ച് പ്രത്യേകം ചാർജ് ചെയ്യുന്നതാണ് നല്ലത്.


 വാഹനത്തിനായി രൂപകൽപ്പന ചെയ്ത ബാറ്ററി മാത്രം ഉപയോഗിക്കുക. വിലകുറഞ്ഞ ലോകൽ ബാറ്ററികൾ ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനത്തിന് കേടുപാടുകൾ വരുത്തും. കൂടാതെ, ഇവിക്കൊപ്പം വന്ന ചാർജിംഗ് കേബിൾ ഉപയോഗിക്കുക.


 വളരെ ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ സമയം ഇലക്ട്രിക് വാഹനം പാർക് ചെയ്യരുത്. ബാറ്ററികൾക്ക് ശക്തമായ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ഇത് വേർപെടുത്താവുന്ന ബാറ്ററിയാണെങ്കിൽ, തണലുള്ളതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. പൂർണമായി ചാർജ് ആയാൽ, ചാർജറിൽ നിന്ന് ബാറ്ററി നീക്കം ചെയ്യുക. 


 ഉപയോഗിക്കുന്നതിന് മുമ്പ്, ബാറ്ററികൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ, അത് ഉപയോഗിക്കരുത്, നിർമാതാവിനെ അറിയിക്കുക.


ഫാസ്റ്റ് ചാർജിംഗ് ഒഴിവാക്കുക. ഈ പ്രക്രിയ ബാറ്ററിയെ ആയാസപ്പെടുത്തുകയും അതിനെ ദുർബലപ്പെടുത്തുകയും പൊട്ടിത്തെറിക്കാൻ ഇടയാക്കുകയും ചെയ്യുന്നു


 തീപിടിത്തമുണ്ടായാൽ, അടിയന്തര സേവനങ്ങളെ വിളിക്കുക. സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad