Type Here to Get Search Results !

ഇന്ന് മഹാനവമി, നാളെ വിജയദശമി, ഭഗവതിയെ ഐശ്വര്യദേവതയായി ആരാധിക്കുന്ന ദിവസം; പുസ്തകം-ആയുധ പൂജ

 ഇന്ന് മഹാനവമി. മഹാനവമിയോടെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ദിവസങ്ങൾക്ക് മുമ്പേ ക്ഷേത്രങ്ങളിൽ നവരാത്രിയോടനുബന്ധിച്ച വിവിധ പൂജകളും ആഘോഷങ്ങളും നടക്കുകയാണ്. പുസ്തക പൂജയ്ക്കും, ആയുധ പൂജയ്ക്കുമായി വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുകയാണ്. നാളെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ.



നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി. ഇതില്‍ അഷ്ടമി തിഥിയില്‍ വൈകുന്നേരം 6 മണിക്ക് മുമ്പ് പൂജ വയ്ക്കുന്നതാണ് കേരളീയ രീതി. വീട്ടില്‍ പൂജ വയ്ക്കുന്നവര്‍ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ച് പട്ട് വിരിച്ചു സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണം. ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിനു മുകളില്‍ പേന , പുരാണ ഗ്രന്ഥങ്ങള്‍, വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. യഥാശക്തി പൂക്കള്‍ ,മാലകള്‍ എന്നിവ കൊണ്ട് അലങ്കരിക്കുകയും ചെയ്യണം. അതിനു മുന്നില്‍ മൂന്ന് നിലവിളക്ക് കൊളുത്തി വയ്ക്കുക. ഇടതുവശത്തെ വിളക്കില്‍ ഗുരുവിനെയും വലത് വശത്തെ വിളക്കില്‍ ഗണപതിയെയും സങ്കല്‍പ്പിച്ച് പ്രാര്‍ഥിക്കണം. ഓം ഗും ഗുരുഭ്യോ നമ: എന്ന് ഗുരുവിനും ഓം ഗം ഗണപതയേ നമ: എന്ന് ഗണപതിക്കും ഓം സം സരസ്വതൈ്യ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവി സംബദ്ധമായ യഥാശക്തി മന്ത്രങ്ങള്‍, സ്തുതികള്‍ എന്നിവയും ജപിക്കണം.


ഭക്തവത്സലയായ ദുർഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്‍റെ നിർദ്ദേശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിക്കുന്നു. മനിഷാസുരന്‍റെ വധത്തിൻമേൽ നേടുന്ന വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.


ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച്പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയുംh സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്.


കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്‍വശക്തിമാന്‍ ആയെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad