Type Here to Get Search Results !

കോടിയേരിയുടെ വേര്‍പാട്; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം; കണ്ണൂരില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യം

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടിനോടനുബന്ധിച്ച്‌ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. ഒക്ടോബര്‍ മൂന്നിന് തലശേരി, ധര്‍മ്മടം, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഖാവ് കോടിയേരിയുടെ ശവസംസ്‌കാരം കഴിയുന്നത് വരെ ജനങ്ങള്‍ സഹകരിക്കണമെന്നും അവശ്യ സര്‍വീസുകളും വാഹനങ്ങളും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അറിയിച്ചു.



ഭൗതികദേഹം ഞായറാഴ്ച കണ്ണൂരില്‍ എത്തിക്കും. ചെന്നൈയില്‍ നിന്നും ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം തലശേരിയില്‍ എത്തുകയെന്നാണ് വിവരം. തലശേരി ടൗണ്‍ ഹാളില്‍ ഞായറാഴ്ച മുഴുവന്‍ നേരവും പൊതുദര്‍ശനത്തിന് വെക്കും.


തിങ്കളാഴ്ച രാവിലെ പത്ത് മണി വരെ കോടിയേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണി വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരത്തിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൂന്ന് മണിക്ക് പയ്യാമ്ബലത്താണ് ശവസംസ്‌കാരം നടക്കുകയെന്നും എംവി ജയരാജന്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad