Type Here to Get Search Results !

രാജ്യം പുതിയൊരു സൂര്യോദയത്തിനു സാക്ഷിയായിരിക്കുന്നുആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പ്രതീകമെന്നനിലയിലാണ് പ്രധാനമന്ത്രി വിക്രാന്തിനെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതോടെ പുതിയ നാവിക പതാകയും നാടിനു സ്വന്തം. ചരിത്രപുരുഷന്‍ ഛത്രപതി ശിവജിക്ക് കപ്പല്‍ സമര്‍പ്പിക്കപ്പെട്ടു. ഐ.എന്‍.എസ്. വിക്രാന്തിലൂടെ ഇന്ത്യ തങ്ങളുടെ പോരാട്ടശേഷിയും സാങ്കേതിക മികവും നിര്‍മാണശേഷിയും ലോകരാജ്യങ്ങള്‍ക്കു മുമ്ബാകെ അടയാളപ്പെടുത്തുകയായിരുന്നു.

മൂന്നു വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഇന്ത്യയ്ക്ക് ശത്രുക്കള്‍ ഏറെയുണ്ട്. അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളാകട്ടെ നിരവധിയും. സമുദ്ര സുരക്ഷയില്‍ മുന്നേറാന്‍ വിക്രാന്ത് വഴി തെളിച്ചു എന്നതാണ് ഇപ്പോഴത്തെ നിര്‍ണായക നേട്ടം. െചെന അടക്കം ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായി വിക്രാന്ത് മാറുന്നു. വിക്രാന്ത് പൂര്‍ണ സജ്ജമാകുന്നതോടെ ഇന്ത്യ കരുത്തുറ്റ െസെനിക ശക്തിയാകും. 20 യുദ്ധ വിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 30 വിമാനങ്ങള്‍ ഒരേ സമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിനുണ്ട്. യുദ്ധവിമാനങ്ങള്‍ക്കു പറന്നുയരാനായി രണ്ട് റണ്‍വേകളും സജ്ജം. 23500 കോടിയുടെ നിര്‍മാണച്ചിലവില്‍ ഇന്ത്യ കടലില്‍ തീര്‍ത്ത ''ധീരന്‍'' എന്നു നിസംശയം വിശേഷിപ്പിക്കാം. സംസ്‌കൃതപദമായ വിക്രാന്ത് എന്നാല്‍ വിജയി, ധീരന്‍ എന്നാണ് അര്‍ഥം. ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരും വിക്രാന്ത് എന്നായിരുന്നു. 1957 ല്‍ യു.കെ യില്‍നിന്നു വാങ്ങിയ ഈ കപ്പല്‍ 1961ല്‍ ആണ് ഇന്ത്യന്‍ നേവിയില്‍ കമ്മിഷന്‍ ചെയ്യുന്നത്. 1971 ലെ ഇന്തോ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖത്തിനു ചുറ്റും നാവിക ഉപരോധം തീര്‍ത്ത് യുദ്ധഗതിയില്‍ വിക്രാന്ത് നിര്‍ണായക പങ്കു വഹിച്ചു. ''ജയമേ സംയുധി സ്പൃദ്ധാ'' (നമ്മോടു യുദ്ധത്തില്‍ പോരാടുന്നവരെ ഞങ്ങള്‍ ജയിക്കുന്നു) എന്നുള്ള ഋഗ്വേദ സൂക്തം ആപ്തവാക്യമായിരുന്ന മുന്‍ഗാമി നല്‍കിയ അതേ ആത്മവിശ്വാസം തന്നെയാകും പുതിയകാല വിക്രാന്തും ഇന്ത്യന്‍ ജനതയ്ക്കു സമ്മാനിക്കുക. 1997ല്‍ ഡി കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്തിന്റെ ഉജ്വല സ്മരണകള്‍ക്ക് കൂടിയാണ് പുനര്‍ജ്ജനിയുണ്ടായത്.

1999ലാണ് ഇന്ത്യ സ്വന്തമായി വിമാനവാഹിനികപ്പല്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. 2002ല്‍ എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. 2007ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കൊച്ചി കപ്പല്‍ശാലയുമായി നിര്‍മാണ കരാറില്‍ ഒപ്പിട്ടു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് 2009 ല്‍ കപ്പല്‍ നിര്‍മാണത്തിനു കീലിട്ടത്. വിമാനവാഹിനി കപ്പല്‍ നിര്‍മാണത്തില്‍ മുന്‍ മാതൃകകള്‍ ഇല്ലാതിരുന്നത് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. വാണിജ്യ കപ്പലുകള്‍ മാത്രമായിരുന്നു അതുവരെ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ചിരുന്നത്. പടക്കപ്പല്‍ നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ ലഭ്യതയും ഇറക്കുമതിയും അടക്കം സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. രാജ്യത്തു നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പല്‍, 3ഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകല്‍പന ചെയ്ത ആദ്യ വിമാനവാഹിനി തുടങ്ങിയ പ്രത്യേകതകളേറെ. എല്ലാ വെല്ലുവിളികളും അതീജീവിച്ച്‌ സ്വന്തം യുദ്ധക്കപ്പല്‍ സജ്ജമാകുമ്ബോള്‍ കൊച്ചി കപ്പല്‍ശാലയും ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ളൊരു അധ്യായത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad