Type Here to Get Search Results !

റെക്കോർഡിട്ട് ഓണം ബമ്പർ വിൽപ്പന; നറുക്കെടുപ്പ് ഞായറാഴ്ച

 ഇത്തവണത്തെ തിരുവോണം ബമ്പർ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 60 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടം അച്ചടിച്ചത്. മൊത്ത വിൽപ്പനക്കാരുടെയും ലോട്ടറി ഏജന്റുമാരുടെയും ആവശ്യാനുസരണം അഞ്ചുലക്ഷം ടിക്കറ്റുകൾകൂടി വിപണിയിലെത്തിച്ചു. ഈ മാസം 18നാണ് ബമ്പർ നറുക്കെടുപ്പ്‌.2021ൽ ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റാണ് വിറ്റത്. ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ ടിക്കറ്റൊന്നിന് 500 രൂപയായിട്ടും കൂടുതൽ വിറ്റഴിക്കുന്നുണ്ട്. ടിക്കറ്റ് വിപണിയിലെത്തിയപ്പോൾ ആളുകൾ ടിക്കറ്റെടുക്കുമോയെന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം തന്നെ ആശങ്കയൊഴിഞ്ഞു.അഞ്ച് കോടിയാണ് ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം. അഞ്ച് കോടി വെച്ച് പത്ത് പേർക്ക് മൂന്നാം സമ്മാനവും ഒരു കോടി വീതം വെച്ച് 90 പേർക്ക് നാലാം സമ്മാനവും ലഭിക്കും.



 സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക. ടിക്കറ്റ് വില ഉയർന്നതിനാൽ സാധാരണക്കാരായ തൊഴിലാളികൾക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകൾ അടങ്ങിയ ബുക്ക്‌ലെറ്റാണ് ഇത്തവണ പുറത്തിറക്കിയത്.ടിക്കറ്റ് വിൽപ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികൾക്ക് കമ്മീഷൻ ഇനത്തിൽ കിട്ടും. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോൾ 500 രൂപയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad