Type Here to Get Search Results !

ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

മുണ്ടൂരില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്,അജിത്,സുജിത് എന്നിവരാണ് പിടിയിലായത്.ഇവരൊരുക്കിയ വൈദ്യുത കെണിയില്‍ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്.



മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്.വൈദ്യുത കെണിയില്‍ കുടുങ്ങി പിടിയാന ചരിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാന്‍ കെണി വച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad