Type Here to Get Search Results !

കൈക്കൂലിക്കാരെ വിറയ്പ്പിച്ച് ഓപ്പറേഷന്‍ ജാസൂസ്'.' സംസ്ഥാന വ്യാപക വിജിലന്‍സ് റെയ്ഡ്



തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരിലുള്ള പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്.


ഏജന്റുമാരില്‍ നിന്ന് പണം വാങ്ങുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് എസ്പിമാര്‍, നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.


കോളജ് ക്യാമ്ബസുകളില്‍ പ്രധാനപ്പെട്ട ദിവസങ്ങളിലെ ആഘോഷങ്ങള്‍ അതിരുവിടരുത് എന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. സമീപകാലത്തായി കലാലയങ്ങളില്‍ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷന്‍ ആര്‍ട്സ്ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്ബസില്‍ വരുന്നതും ക്യാമ്ബസിനകത്തും , പുറത്തും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ കാണിച്ച്‌ മറ്റുള്ളവരുടെമുന്നില്‍ ഹീറോയാകാന്‍ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad