Type Here to Get Search Results !

മേയര്‍ ആര്യ രാജേന്ദ്രനും എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായി



ആര്‍ഭാടങ്ങളൊന്നുമില്ലാത്ത തികച്ചും ലളിതമായ ചടങ്ങിലാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വിവാഹിതരായത്. ഇരുവരും പരസ്പരം ചുവന്ന പുഷ്പഹാരം അണിയിച്ചു. മറ്റു ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്നേഹോപഹാരം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അഗതിമന്ദിരങ്ങളിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ നല്‍കണമെന്നും നേരത്തെ ആര്യ അഭ്യര്‍ഥിക്കുകയുണ്ടായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad