Type Here to Get Search Results !

ബേപ്പൂരിൽ കടലിലൊഴുകുന്ന പാലം വീണ്ടും ഒരുങ്ങി

ബേപ്പൂർ| സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടു ബീച്ച് മറീനയിൽ വീണ്ടും ഒഴുകുന്ന പാലം (ഫ്ലോട്ടിങ് ബ്രിഡ്ജ്) ഒരുങ്ങി. ഡിടിപിസിയുടെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സ് നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.



കടലിനു നടുവിൽ പുതിയ അനുഭൂതി സൃഷ്ടിക്കുന്ന പാല ത്തിനു 100 മീറ്റർ നീളമുണ്ട്. 3 മീറ്ററാണ് വീതി. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈഡെൻസിറ്റി പോളി എത്തിലിൻ(എച്ച്ഡി പിഇ)ബ്ലോക്കുകൾ ഉപയോഗിച്ചാ

ണ് ഫ്ലോട്ടിങ് ബിജ് ഒരുക്കിയത്. പാലം കടലിനു നടുവിലേക്ക് 100 മീറ്റർ നീളത്തിൽ പെട്ടെന്നു ഘടിപ്പിക്കുകയും ഇളക്കുകയും ചെയ്യാമെന്നതിനാൽ ആവശ്യത്തിനനുസരിച്ചു ഇവ മറ്റിടങ്ങളിലേക്ക് നീക്കാനാകും. 7 കിലോ തൂക്കം വരുന്ന 1300 എച്ച്ഡിപിഇ ബ്ലോക്കുകൾ പാലത്തിനായി ഉപയോഗിച്ചു. വെള്ളത്തിൽ താഴാത്ത ബ്ലോക്കു കളിൽ 2 മീറ്റർ ഇടവിട്ടു താങ്ങു കട്ടകൾ നൽകിയിട്ടുണ്ട്.


100 കിലോ തൂക്കമുള്ള 31

നങ്കുരങ്ങൾ ഉപയോഗിച്ചാണ് പാലം ബലപ്പെടുത്തിയിരിക്കുന്നത്. തിരമാലകൾക്കനുസരിച്ചു പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ 70 പേർക്കു ലൈഫ് ജാക്ക്റ്റ് ധരിച്ചു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.


കടലിലേക്ക് നീണ്ടു കിടക്കുന്ന പാലത്തിന്റെ അറ്റത്ത് സന്ദർശ കർക്ക് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകി 6 വരെ പ്രവേശനം അനുവദിക്കുന്ന പാലത്തിൽ കയറാൻ 100 രൂപയാണ് നിരക്ക്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad