കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരിൽ പ്രവേശിക്കും. നാളെ മുതൽ കര്ണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡോ യാത്രക്കിടെ തന്നെ നടന്നു. കോൺഗ്രസിന് ഇപ്പോഴും അടിവേരുകൾ ഉള്ള കേരളത്തിൽ നിന്ന് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് ഇനി രാഹുൽ പോകുന്നത്യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. ഈ മാസം ഏഴിന് ആണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി.കേരളത്തിൽ എത്തിയപ്പോൾ മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ജനാധിപത്യ മതേതര വിശ്വസികളായ ആയിരങ്ങളാണ് രാഹുൽ ഗാന്ധി ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ പാതയോരത്ത് തടിച്ചുകൂടിയത്. ഇന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന ജാഥ പിന്നീട് ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് കടക്കും. 20 ദിവസത്തോളം കർണാടകയിൽ പര്യടനം ഉണ്ട്.