Type Here to Get Search Results !

ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്; വിറ്റത് തങ്കരാജൻ

കേരളം കാത്തിരുന്ന നറുക്കെടുപ്പ് കഴിഞ്ഞു. ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത്.



‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്’- തങ്കരാജൻ പറയുന്നു


TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad