Type Here to Get Search Results !

ആർടി ഓഫിസിൽ പോകേണ്ട.58 സേവനങ്ങൾ ഓൺലൈനിൽ

വാഹന റജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്,വാഹന കൈമാറ്റം_ _തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി. ആധാർ അധിഷ്ഠിതമാണ് സേവനങ്ങൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആർടി ഓഫിസിൽ പോകാതെ വീട്ടിലിരുന്ന് ഇവ ചെയ്യാനാകും._



◻️എങ്ങനെ?



◻️parivahan.gov.in വെബ്സൈറ്റ് വഴിയോ mParivahan മൊബൈൽ ആപ് വഴിയോ സേവനങ്ങൾ തേടാം.


◻️ഹോം പേജിൽനിന്നു നേരിട്ടോ Online Services എന്ന ടാബിൽനിന്നോ ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. സംസ്ഥാനം തിരഞ്ഞെടുക്കുക.


◻️ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ആധാർ നമ്പർ നൽകി ഒടിപി ലഭിക്കുന്നതോടെ പ്രക്രിയ പൂർത്തിയാകും.


◻️ആധാറില്ലാത്തവർക്ക് നേരിട്ട് ഓഫിസിലെത്തി മറ്റ് ഐഡി ഉപയോഗിച്ച് ഇതേ സേവനം ആവശ്യപ്പെടാം.


◻️സേവനങ്ങൾ ഇവ


ലേണേഴ്സ് ലൈസൻസ് അപേക്ഷ, ലേണേഴ്സ്/ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസൻസ്/ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസിനു പകരം പുതിയത് എടുക്കൽ, ഡിഫൻസ് ഡ്രൈവിങ് ലൈസൻസ്, പബ്ലിക് സർവീസ് വെഹിക്കിൾ ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങളിൽ മാറ്റംവരുത്തൽ, വാഹനങ്ങളുടെ താൽക്കാലിക റജിസ്ട്രേഷനും സ്ഥിരം റജിസ്ട്രേഷനും, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫീസ് അടയ്ക്കൽ, റജിസ്ട്രേഷനുള്ള എൻഒസി, ആർസി ബുക്കിലെ വിലാസം മാറ്റൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, പുതിയ പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് പെർമിറ്റ്, പെർമിറ്റ് സറണ്ടർ, താൽക്കാലിക പെർമിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‍നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad