തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് നാളെ ചികിത്സയ്ക്ക് വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകും.
ആശുപത്രി അധികൃതര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാന മാര്‍ഗമാകും കോടിയേരി ചെന്നൈയിലേക്ക് പോവുക.
നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും എംഎ ബേബിയും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.
സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കോടിയേരി ബാലകൃഷ്ണന് മാറി പകരം എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ച കാര്യം പാര്‍ട്ടി അറിയിച്ചത്.