Type Here to Get Search Results !

പ്രവാസികൾ അയക്കുന്ന പണത്തിൽ വൻകുറവ്; കേരളം സാമ്പത്തിക തകർച്ചയിലേക്കെന്ന് വിദഗ്ധർ; ഇന്ത്യയിലേക്ക് കൂടുതൽ വിദേശപണം വരുന്ന രാജ്യമായ യുഎഇയെ പിന്തളളി അമേരിക്ക



കേരളത്തിന്റെ സാമ്പത്തികസ്ഥിതിയ്‌ക്ക് കനത്ത ആഘാതമായി പ്രവാസികൾ അയക്കുന്ന പണത്തിൽ വൻകുറവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 2020-21ലെ പണമയയ്‌ക്കലിനെക്കുറിച്ചുള്ള കണക്ക് പ്രകാരം വിദേശ പണത്തിൽ സംസ്ഥാനത്തിന് വൻ ഇടിവുണ്ടായതായി വ്യക്തമാക്കുന്നു. 2020 മാർച്ചിൽ അറബ് ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷമാണ് പണലഭ്യത കുറഞ്ഞത്.

പ്രവാസികളുടെ പണത്തിന്റെ കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിൽ 35.2 ശതമാനം വിഹിതവുമായി മഹാരാഷ്‌ട്രയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം 10.2 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. ഇതുവരെ യുഎഇയിൽ നിന്നായിരുന്നു ഇന്തയിലേക്ക് കൂടുതൽ പണം വന്നിരുന്നത്. എന്നാൽ 23.4 ശതമാനം വിഹിതവുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് (യുഎസ്) ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യമായി വളർന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) 18 ശതമാനവും യുകെ 6.8 ശതമാനവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad