Type Here to Get Search Results !

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ കൊടുക്കരുതെന്ന് പറയുന്നതിന്റെ കാരണമറിയാം



എന്നാല്‍, ഇത്തരം പാനീയങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യും. പതിവായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് ഹൃദയാരോഗ്യം തകിടം മറിഞ്ഞേക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.


എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും ചെയ്യും. ഇത് രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും പഠനത്തില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അഡലൈഡ്, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച്‌ സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.


ആരോഗ്യമുള്ളവരില്‍ പോലും എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. അതിനാല്‍ ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ ഇത് ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല. എനര്‍ജി ഡ്രിങ്കില്‍ അടങ്ങിയിട്ടുള്ള ടോര്‍ണിന്‍, ഗ്ലൂക്കോറോലാക്‌റ്റോണ്‍ തുടങ്ങിയ ഘടകങ്ങളാണ് ഏറ്റവും അപകടകാരികളെന്നും ഗവേഷകര്‍ പറയുന്നു.


ഇന്ന് മിക്ക രക്ഷിതാക്കളും കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി നല്‍കാറുണ്ട്. എന്നാല്‍, ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളില്‍ പൊണ്ണത്തടിക്കും മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഫീന്‍ അടങ്ങിയ ഊര്‍ജപാനീയങ്ങള്‍ കുട്ടികളുടെ തലച്ചോറിനെ സാരമായി ബാധിക്കുമെന്നും ബ്രിട്ടിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.


കേന്ദ്ര നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന കഫീന്‍ പെട്ടെന്ന് ക്ഷീണം മാറ്റുമെങ്കിലും കുട്ടികളില്‍ ഉറക്കക്കുറവിനും പെരുമാറ്റ വൈകല്യങ്ങള്‍ക്കും ഇത് ഇടയാക്കുന്നു. ഇന്ന് സാധാരണമായി ഉപയോഗിക്കുന്ന ഒരു സൈക്കോ ആക്ടീവ് ഡ്രഗ് ആണ് കഫീന്‍. ശ്രദ്ധയും ഉത്സാഹവും കൂട്ടാന്‍ സഹായിക്കുമെങ്കിലും ഉത്കണ്ഠ വര്‍ധിപ്പിക്കാനും ഉറക്കക്കുറവിനും കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ക്കും ഇത് ഇടയാക്കും. എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും ഉത്കണ്ഠ, വിഷാദം, ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ ഇവയ്ക്കു കാരണമാകുമെന്നും അത് ലഹരിമരുന്ന് ഉപയോഗത്തിലേക്കും മറ്റും തിരിയാനുള്ള പ്രവണത കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad