Type Here to Get Search Results !

തിളങ്ങി മലയാളം വാരിക്കൂട്ടിയത് ഒരുപിടി ദേശീയ പുരസ്‌കാരങ്ങള്‍



68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരിക്കുകയാണ്. നാല് പുരസ്കാരത്തിന്റെ തിളക്കത്തിലാണ് 'അയ്യപ്പനും കോശിയും' എന്നത് മറ്റൊരു പ്രത്യേകതയാണ്. മികച്ച സംവിധായകനായി സച്ചി, മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്.


മികച്ച മലയാള സിനിമയായി സെന്ന ഹെഗ്‌ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം' തെരഞ്ഞെടുത്തപ്പോൾ സെപ്ഷ്യൽ ജൂറി പുരസ്‌കാരം നേടി വാങ്ക് ശ്രദ്ധേ നേടി. 'ശബ്‍ദിക്കുന്ന കലപ്പ' എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിനാണ് ലഭിച്ചത്. മികച്ച പുസ്തകത്തിന് അനൂപ് രാമകൃഷ്‍ണനും (എംടി: അനുഭവങ്ങളുടെ പുസ്‍തകം) തെരഞ്ഞെടുക്കപ്പെട്ടു.


മികച്ച തിരക്കഥ -ശാലിനി ഉഷ നായർ, റീ റെക്കോർഡിങ് - മാലിക്, മികച്ച വിദ്യാഭ്യാസ ചിത്രം - ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ് (നന്ദൻ), മികച്ച വിവരണം- ശോഭ തരൂര്‍ ശ്രീനിവാസന്‍, മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള) എന്നിവരാണ് മറ്റു മലയാളികളായിട്ടുള്ള പുരസ്‌കാര ജേതാക്കൾ.


വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. കന്നഡയിലെ മികച്ച ശബ്ദലേഖനത്തിന് മലയാളിയയായ ജോബിൻ ജയനാണ് പുരസ്‌കാരം നേടിയിരിക്കുന്നത്. ഡൊള്ളു' എന്ന ചിത്രത്തിന് വേണ്ടിയാണ് പുരസ്‍കാരം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad