Type Here to Get Search Results !

മുളക് പൊടിക്ക് ചുവപ്പ് നിറം കിട്ടാൻ ചേർക്കുന്നത്, തുണികൾക്ക് നിറം നൽകുന്ന സുഡാൻ; ഇത്തരത്തിൽ പ്രവർത്തിക്കുന്നത് 82 കമ്പനികൾ; ഇവയിൽ അധികവും കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നു; മഞ്ഞൾപൊടിയിലും കൃത്രിമം; കുറ്റസമ്മതവുമായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്..!




കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടും വിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടും വിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.


എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത്. എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം, തലവേദന, തളർച്ച, പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും.


മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്. 82 കമ്പനികളുടെ മുളക് പൊടിയിൽ തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നതായി ചെന്നൈ ഫുഡ് അനാലിസിസ് ലാബിൽ നടന്ന പരിശോധനയിൽ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നവയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad