Type Here to Get Search Results !

സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി



തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. നിയമം തെറ്റിച്ച് സ്വകാര്യ ട്യൂഷൻ എടുത്തതിനു വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.


ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ വ്യാപകമായി ഇത്തരത്തിൽ വൻ തുക ഫീസ് വാങ്ങി സ്വകാര്യ ട്യൂഷൻ എടുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വിജിലൻസ് സഹായത്തോടെ പരിശോധനകൾ നടത്താനാണ് തീരുമാനം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad