Type Here to Get Search Results !

ഭക്ഷ്യവിഷബാധ: പാകം ചെയ്യാത്തതും ചെയ്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഒരുമിച്ച്‌ സൂക്ഷിക്കുന്നത് ബാക്ടീരിയ പകരാന്‍ കാരണമാകുന്നു; ക്രോസ് മലിനീകരണം അപകടകരമായേക്കാം



തിരുവനന്തപുരം: പലയിടത്തും ഭക്ഷ്യവിഷബാധ റിപോര്‍ട് ചെയ്തതിന് പിന്നാലെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ആഹാരപദാര്‍ഥങ്ങളിലെ ക്രോസ് മലിനീകരണം.


ആഹാരപദാര്‍ഥങ്ങളില്‍ ബാക്ടീരിയ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോസ് മലിനീകരണം. പാചകം ചെയ്യാത്തതും ചെയ്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഒരുമിച്ച്‌ സൂക്ഷിക്കുന്നത് ബാക്ടീരിയ പകരാന്‍ കാരണമാകും.


പാകം ചെയ്യാത്തതും കഴുകി സൂക്ഷിക്കാത്തതുമായ ആഹാരങ്ങളില്‍ സാല്‍മൊനല്ല, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംജന്‍സ്, കാംപിലോ ബാക്ടര്‍, സ്റ്റഫൈലോ കോക്കസ് ഓറസ്, ഇ കോളി, ലിസ്റ്റീരിയ മോനോ കൈറ്റൊജെന്‍സ് എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം വളരെ കൂടുതലാണ്.


ശുദ്ധീകരിക്കാത്ത പാല്‍, പാലുല്‍പന്നങ്ങള്‍, അസംസ്‌കൃത മുട്ട, മാംസം, കടല്‍ വിഭവങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയ ബാധിക്കാന്‍ ഏറെ സാധ്യതയുള്ളവയാണ്. ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോഴും വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. പാചക ഉപകരണങ്ങളില്‍നിന്ന് ഭക്ഷണത്തിലേക്ക് ബാക്ടീരിയ പകരാം. എന്നാല്‍, ഇത്തരം ക്രോസ് മലിനീകരണത്തെപ്പറ്റി ഹോടെല്‍ ഉടമകളോ പാചകം ചെയ്യുന്നവരോ ബോധവാന്‍മാരല്ല. ഇതും വലിയ അപകടത്തിന് വഴിവയ്ക്കുന്നു.


അതേസമയം, കാസര്‍കോട്ട് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ഥിനി മരിച്ചതോടെ സംസ്ഥാനത്താകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ മൂന്നുദിവസത്തിനിടെ 115 കിലോ പഴകിയ മാംസമാണ് ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad