ചെന്നൈ: തമിഴ്‌നാട്ടില്‍ നടുറോഡില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ പുള്ളിപ്പുലിയെ കാട്ടുപന്നികള്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന് തോന്നാം. എന്നാല്‍ വാഹനാപകടത്തില്‍ ചത്ത പുലിയെയാണ് കാട്ടുപന്നികള്‍ കടിച്ചുകുടയുന്നത്.
ഈറോഡ് ജില്ലയില്‍ ഹസന്നൂര്‍ വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം.മൂന്ന് കാട്ടുപന്നികള്‍ ചേര്‍ന്നാണ് പുള്ളിപ്പുലിയെ ആക്രമിക്കുന്നത്. വാഹനമിടിച്ച് ചത്ത പുലിയെയാണ് കാട്ടുപന്നികള്‍ കടിച്ചുകുടയുന്നത്. പുലിയുടെ തലയിലും മറ്റുമായി കാട്ടുപന്നികള്‍ കടിക്കുന്നതും പുലിയുടെ ശരീരത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നതും വീഡിയോയില്‍ വ്യക്തമാണ്.