ഛത്തീസ്ഗഡിലെ റായ്പൂരിൽ ജെ.സി.ബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. ടയറിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മേയ് 3 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്പാൽ സിംഗ്, പ്രഞ്ജൻ നാംദേവ് എന്നിവരാണ് മരിച്ചത്. ഇരുവരും മധ്യ പ്രദേശിലെ സത്‌ന സ്വദേശികളാണ്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റായ്പുർ ജില്ലാ പൊലീസ് അറിയിച്ചു.
55 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ രണ്ട് തൊഴിലാളികൾ ടയറിലേക്ക് വായു നിറയ്ക്കുന്നത് കാണാം. ടയറിൽ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാൾ ടയർ അമർത്തിനോക്കിയതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.