Type Here to Get Search Results !

Whatsapp | എന്താണ് വാട്സ്‌ആപ്പ് QR Code Scam?; പണം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത് എന്ത്?



ഏറെ ജനപ്രിയമായ ഒരു മൊബൈല്‍ ആപ്പാണ് വാട്സ്‌ആപ്പ് (WhatsApp). ഇന്ത്യയില്‍ മാത്രം 400 മില്യനില്‍ അധികം ഉപഭോക്താക്കളാണ് വാട്സ് ആപ്പിനുള്ളത്.

വാട്സ്‌ആപ്പ് അടുത്തിടെ അവതരിപ്പിച്ച യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (Unified Payment Interface) അഥവാ യുപിഐ (UPI) സേവനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വാട്സ്‌ആപ്പും യുപിഐയും ഒന്നിച്ചപ്പോള്‍ അത് ഉപഭോക്താക്കള്‍ക്കും ഏറെ പ്രയോജനകരമായി മാറി.


ഏറെ ജനപ്രിയമായതു കൊണ്ടു തന്നെ കള്ളന്‍മാരും തട്ടിപ്പുകാരും ഈ സേവനം ദുരുപയോ​ഗം ചെയ്യാനും തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. വാട്സ്‌ആപ്പ് ക്യു ആര്‍ കോഡ് ഉപയോ​ഗിച്ചാണ് പ്രധാനമായും തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരം തട്ടിപ്പുകളെയാണ് വാട്സ്‌ആപ്പ് ക്യു ആര്‍ കോഡ് സ്കാം (WhatsApp QR Code Scam) എന്ന് വിളിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ജാ​ഗ്രത പുലര്‍ത്തിയാല്‍ കീശയിലെ കാശ് കാലിയാകാതെ സൂക്ഷിക്കാം.


എങ്ങനെയാണ് വാട്സ്‌ആപ്പ് ക്യു ആര്‍ കോഡ് സ്കാം നടക്കുന്നത്? എന്തെല്ലാം ശ്രദ്ധിക്കണം?


ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്ബോളോ പണമിടപാടുകള്‍ നടത്തുമ്ബോളോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളോ ക്യു ആര്‍ കോഡോ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പണം നല്‍കേണ്ടി വന്നാലാണ് സാധാരണയായി ക്യുആര്‍ കോഡ് വേണ്ടിവരിക. പണം ഇങ്ങോട്ട് സ്വീകരിക്കുന്നതിന് നിങ്ങള്‍ക്ക് മറ്റൊരാളുടെ ക്യുആര്‍ കോഡ് ആവശ്യമില്ല. അതായത്, പണം സ്വീകരിക്കാനല്ല, പണമടയ്ക്കാന്‍ മാത്രമാണ് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കണം.


എന്നാല്‍ തട്ടിപ്പുകാര്‍ വാട്ട്‌സ്‌ആപ്പ് വഴി അവരുടെ ക്യുആര്‍ കോഡുകള്‍ പങ്കിടുകയും തുടര്‍ന്ന് പണം അയയ്ക്കാന്‍ ഇരകളെ കുടുക്കുകയും ചെയ്യുന്നു. നഗരങ്ങളിലുടനീളം ഇത്തരം കേസുകളില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടായിട്ടുണ്ട്. മിക്ക കേസുകളിലും, ഓണ്‍ലൈനില്‍ ഫര്‍ണിച്ചറുകളോ മറ്റ് സാധനങ്ങളോ വില്‍ക്കുന്നതിന് പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തവരെയാണ് തട്ടിപ്പുകാര്‍ സമീപിക്കുന്നത്. അവരുടെ ക്യു ആര്‍ കോഡ് നിങ്ങളുമായി പങ്കിടുന്നതു വഴി പണം സ്വീകരിക്കുന്നതിനുപകരം, തട്ടിപ്പുകാരന് നിങ്ങളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ കഴിയും.


ഓരോ അക്കൗണ്ടിനും പ്രത്യേകം ക്യുആര്‍ കോഡുകള്‍ ഉണ്ടാകും. ഏതെങ്കിലും അജ്ഞാത ഉറവിടമോ ആളുകളോ നിങ്ങളുമായി അവരുടെ ക്യുആര്‍ കോഡ് പങ്കിടുന്നുണ്ടെങ്കില്‍, പണം അയയ്‌ക്കുന്നതിന് മുമ്ബ് നിങ്ങള്‍ അത് നന്നായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പണം അയക്കുന്നതിനു മുന്‍പ് തുക കൃത്യമാണെന്നും ഉറപ്പു വരുത്തുക.


വാട്സ്‌ആപ്പ് ജനപ്രിയവും രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ആപ്പാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആപ്പിന്റെ ജനപ്രീതി കുറയുന്നതിനേ കാരണമാകൂ. ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നില്ല എന്ന് ഓരോ ഉപഭോക്താവും സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.


ഗൂഗിള്‍ പേ (Google Pay), പേടിഎം (Paytm) തുടങ്ങി ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഡിജിറ്റല്‍ പേയ്മെന്‍്റ് ആപ്പുകളുടെ ശ്രേണിയില്‍ ഏറ്റവും പുതിയതാണ് യുപിഐ സേവനം ഉപയോ​ഗപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് പേ (WhatsApp Pay). എന്നാല്‍ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍വാട്സാപ് പേ എതിരാളികളെക്കാള്‍ വളരെയധികം പിന്നിലാണ്. അത്കൊണ്ട് തന്നെ ആളുകളെ കൂട്ടാനുള്ള പുതിയ വഴികള്‍ പരീക്ഷിക്കുകയാണ് വാട്സ്‌ആപ്പ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad