Type Here to Get Search Results !

ആൻഡ്രോയ്ഡ് ഫോണുകളിൽ കോൾ റെക്കോർഡിങ്ങിന് നിയന്ത്രണം; അറിയേണ്ടതെല്ലാം



ആൻഡ്രോയ്ഡ് ഫോണുകളിലെ (Android Smartphone) കോൾ റെക്കോർഡിങ്ങ് (Call Recording) സംവിധാനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നു. മെയ് 11 മുതൽ മറ്റ് ആപ്പുകൾ ഉപയോ​ഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് ആൻഡ്രോയ്ഡ് ഫോണുകളിൽ സാധ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ. ​ഗൂ​ഗിളിന്റെ (Google) പുതിയ പ്ലേ സ്റ്റോർ പോളിസി അനുസരിച്ചായിരിക്കും ഈ മാറ്റം. ഇൻ-ബിൽറ്റ് റെക്കോർഡിങ്ങ് സൗകര്യം ഉള്ള ഫോണുകളിൽ തുടർന്നും കോൾ റെക്കോർഡിങ്ങ് നടത്താം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ​ഗൂ​ഗിൾ ഒ​ദ്യോ​ഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല ​ഗൂ​ഗിൾ കോൾ റെക്കോർഡിങ്ങിന് അനുമതി നിഷേധിക്കുന്നത്. ആൻഡ്രോയ്ഡ് 10 ഫോണുകളിൽ മറ്റ് ആപ്പുകൾ ഉപയോ​ഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് സൗകര്യം ​ഗൂ​ഗിൾ നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഈ മാറ്റമെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. കോൾ റെക്കോർഡിംഗ് നിയമങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്‌തമാണ് എന്നതാണ് ഈ തീരുമാനത്തിനു പിന്നിലുള്ള മറ്റൊരു കാരണം. കോൾ റെക്കോർഡിങ്ങ് നിയമവിധേയമല്ലാത്ത രാജ്യങ്ങളിൽ നിന്നും ഉണ്ടായ നിയമപ്രശ്നങ്ങളെ നേരിടാനും ​ഗൂ​ഗിൾ ശ്രമം നടത്തി വരികയാണ്.


സ്മാര്‍ട്ഫോൺ നിർമ്മാതാക്കൾ മുൻകൂട്ടി ഉൾപ്പെടുത്തിയിരിക്കുന്ന ഏത് കോൾ റെക്കോർഡർ ആപ്ലിക്കേഷനുകൾക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നും അതിന് പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നും ​ഗൂ​ഗിൾ വ്യക്തമാക്കി. ഷവോമി (Xiaomi), സാംസങ്ങ് (Samsung), വൺ പ്ലസ് (OnePlus), ഒപ്പോ (Oppo) തുടങ്ങിയ ആൻഡ്രോയ് ഫോണുകളിലെല്ലാം ഇത്തരം ഇൻ-ബിൽറ്റ് കോൾ റെക്കോർഡിങ്ങ് സംവിധാനം ഉണ്ട്. ഇത്തരം ഇൻ-ബിൽറ്റ് സംവിധാനങ്ങൾ മെയ് 11 നു ശേഷവും പ്രവർത്തിക്കും. മറ്റ് കോൾ റെക്കോർഡിങ്ങ് ആപ്പുകൾക്ക് അടുത്ത മാസം മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കാനുള്ള അനുമതി ഇല്ലാതാകുകയും ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad