പാര്‍ട്ടിയുടെ വിലകെ വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ. രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് അച്ചടക്ക സമിതി എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അച്ചടക്ക സമിതിയുടെ ശിപാര്‍ശയില്‍ സോണിയാ ഗാന്ധിയാണ് തീരുമാനം എടുക്കുക. തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സോണിയാ ഗാന്ധിക്ക് അധികാരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ അച്ചടക്ക സമിതിയുടെ ശിപാര്‍ശ സോണിയാ ഗാന്ധി അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കെ വി തോമസ് നല്‍കിയ മറുപടി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി വിശദമായി പരിശോധിച്ച ശേഷമാണ് നടപടി ശുപാര്‍ശ. കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് അച്ചടക്ക സമിതി കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടി പദവികള്‍ എല്ലാം അദ്ദേഹത്തിന് നഷ്ടപ്പെടും. കെ വി തോമസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി നേതൃത്വവും ഹൈക്കമന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു