ന്യൂഡല്‍ഹി: രാജ്യത്ത് ആറു മുതല്‍ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി.
എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ 15നും 18നും ഇടയില്‍ വരുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ കോവാക്‌സിനാണ്.
നേരത്തെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്‌സിനായ ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് അഞ്ച് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോര്‍ബേവാക്സ് അടിയന്തര ഉപയോഗത്തിനായി കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കാനാണ് ശുപാര്‍ശ.