Type Here to Get Search Results !

അടുക്കളയിൽ ഭക്ഷണം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാന്ത്യം



▪️കട്ടപ്പന ∙ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു തലയ്ക്കു പരുക്കേറ്റു യുവാവ് മരിച്ചു. കൊച്ചുതോവാള പൂവേഴ്‌സ്മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേൽ (39) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് അപകടം. ഭാര്യ ഗർഭിണിയായതിനാൽ ഏതാനും ദിവസമായി ഷിബുവാണു പാചകം ചെയ്തിരുന്നത്. 


കറി വയ്ക്കാനായി ഗ്യാസ് അടുപ്പിൽ വച്ച പ്രഷർ കുക്കർ കുറച്ചു സമയത്തിനുശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ ശക്തമായി ഇടിച്ചാണു ഗുരുതരമായി പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും വൈകിട്ടു മരിച്ചു. ഭാര്യ: ജിൻസി. മക്കൾ: അന്ന, ഹെലൻ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad