രാജ്യത്ത് ഇന്നും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ 3,337 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,30, 72,176 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 17,801 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,753 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 0.04 ശതമാനമാണ് സജീവ രോഗികൾ. രോഗമുക്തി നിരക്ക് 98.74 ശതമാനമായി .