Type Here to Get Search Results !

പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി; ഈ മാസം 28 വരെയാണ് നീട്ടിയതെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു



▪️പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 26 വരെയായിരുന്ന നിരോധനാജ്ഞ ഈ മാസം 28 വരെയാണ് നീട്ടിയത്. ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. 


ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.


പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top Post Ad

Below Post Ad