Type Here to Get Search Results !

60000 വർഷമായി പുറംലോകവുമായി ബന്ധമില്ലാത്ത അപകടകാരികളായ മനുഷ്യർ നമ്മുടെ ഇന്ത്യയിൽ


ഒരിക്കൽ യാത്ര പോയാൽ തിരികെ എത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. ഇന്ത്യക്കുമുണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെൻറിനൽ ദ്വീപ് .അതീവ അപകടകാരികളായ സെന്റിലുകളാണ് ഇവിടെ വസിക്കുന്നത്. കടലിനാൽ ചുറ്റപ്പെട്ട വനനിബിഡമായ ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്ന് എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യർ സമൂഹമാണ് ഇവിടെയുള്ളത്. ഈ ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു വിടുകയാണ് ഇവരുടെ പതിവ് .ഏകദേശം 60,000 വർഷമായി ഇവർക്കു പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്ന് നരവംശശാസ്ത്രജ്ർ പറയുന്നു.

ഭയം മൂലം ടൂറിസ്റ്റുകൾ പോയിട്ട് മീൻപിടുത്തക്കാർ പോലും ഈ സ്ഥലത്തേക്ക് അടുക്കാറില്ല. ഈയടുത്ത് ദ്വീപ് ൽ എത്തിയ മതപുരോഹിതർ ജോണ് അലൻ കൊല്ലപ്പെട്ടതാണ് വീണ്ടും ഈ ദ്വീപ് ലോക ശ്രദ്ധ ആകർഷിക്കാൻ കാരണമായത്

താഴ്ന്നു പറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന ഹെലികോപ്റ്ററുകളോ കണ്ടാൽ ഇവർ അമ്പ് അറിയുകയോ കല്ലെറിയുകയോ ചെയ്യുകയാണ് പതിവ്. ഇന്ത്യയുടെ ഭാഗം ആണ് എങ്കിലും ഇന്നും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ എന്താണെന്ന് പുറംലോകത്തിന് അറിയില്ല.

ഏകദേശം 72 കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്. ദ്വീപ് ന് അടുത്തേക്ക് വഴി തെറ്റി എത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന ദൂരെനിന്നുതന്നെ തടഞ്ഞ് തിരിച്ചയക്കും.


1967 ൽ സെന്റിനലുകളുമായി ആളുകളുമായി ബന്ധപ്പെടാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ നരവംശശാസ്ത്രജ്നയാ tn പണ്ഡിറ്റ് ന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നൽകി ദ്വീപിലുള്ളവരെ ഇണക്കാൻ ശ്രമിച്ചെങ്കിലും ഇക്കൂട്ടർ ഇണങ്ങാൻ തയ്യാറാകില്ല. കൂടാതെ കടൽത്തീരത്തേക്ക് കൂട്ടമായി വന്ന ഈ കൂട്ടർ ദൗത്യസംഘത്തിന് നേരെ പുറം തിരിഞ്ഞു നിന്ന് വിസർജനം ചെയ്യാൻ ശ്രമിച്ചതായി tn പണ്ഡിറ്റ് പറയുന്നു.


ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനും ആണെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോബിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഈ ദ്വീപിലെ ജനസാന്ദ്രതയെ കുറിച്ചൊന്നും വ്യക്തതയില്ല. ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ എണ്ണപ്പെട്ട സമയങ്ങളിൽ മാത്രമേ ഈ ദ്വീപ് നിവാസികളുടെ ഫോട്ടോ എടുക്കുവാൻ സാധിച്ചിട്ടുള്ളൂ.


2004 ൽ ഉണ്ടായ സുനാമിയിൽ ഇവിടെ കാര്യമായ നാശനഷ്ടം ഉണ്ടായെങ്കിലും ഇവർ സുനാമിയെ അതിജീവിക്കുകയാണ് ഉണ്ടായത്. സുനാമി രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്ന സുരക്ഷാസേനയെ അവർ അടുപ്പിക്കുക ഉണ്ടായില്ല. ഇന്ത്യൻ സുരക്ഷാസേന ഹെലികോപ്റ്ററിൽ നിന്ന് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുന്ന സമയത്ത് പോലും ഹെലികോപ്റ്റർനെതിരെ ദ്വീപ് നിവാസികൾ അമ്പ് എറിയുകയാണ് ഉണ്ടായത്.


ധാരാളം മത്സ്യ തൊഴിലാളികളെയും സഞ്ചരികളെയും ഈ ദ്വീപ് ൽ പ്രവേശിച്ചു എന്ന കാരണത്താൽ മാത്രം ഇവർ കൊന്നിട്ടുണ്ട് ഉണ്ട് ഇവർ നരഭോജികൾ ആണെന്നാണ് ചിലർ പറയുന്നത് എങ്കിലും ഇതിന് അടിസ്ഥാനമില്ല അവരുടെ സ്വയരക്ഷയ്ക്കു വേണ്ടി ആയിരിക്കാം പുറത്തുനിന്ന് വരുന്ന വരെ കൊല്ലുന്നത് ശിലായുഗ വാസികളാണ് അവിടെയുള്ളവർ എന്നും പറയപ്പെടുന്നു ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ആദിവാസി സമൂഹം ആയിട്ടാണ് ആണ് ഇവരെ ലോകം കാണുന്നത് 2006 രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്ന് കടൽ കരയിൽ ഇവർ ശവദാഹം നടത്തി എന്നുള്ള വിവരം നേരത്തെ പുറത്തുവന്നതാണ് ഇവരുടെ ഡെഡ്ബോഡി ഇവിടെനിന്നും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല

ഒറ്റപ്പെട്ടു ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാക്കുന്നതിനുള്ള സാധ്യത ഏറെയാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പുറംലോകത് നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുതും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചും ആണ് ആഹാരത്തിനുള്ള വക ഇവർ കണ്ടെത്തുന്നത്. ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ ജീവിക്കുന്ന ഇവരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് അവരെ അവരുടേതായ രീതിയിൽ തന്നെ ജീവിക്കാൻ വിടുകയായിരുന്നു. ദ്വീപ് ന് ചുറ്റും മൂന്നു മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും സെന്റിനുലുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും നിലവിൽ കുറ്റകരമാണ്.

എന്നാൽ സെൻറിനൽസുമായി ചരിത്രത്തിൽ ആദ്യമായും അവസാനമായും ഒരേ ഒരു ഇടപെടൽ നടന്നിട്ടുണ്ട്. സെന്റിനൽസുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേക്ഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത് ധീരയായ നരവംശശാസ്ത്രജ്ഞ ആയിരുന്നു അവർ .

ദി പ്രിൻറ് എന്ന മാധ്യമമാണ് മധുമാലയുടെ കഥ പ്രസിദ്ധീകരിച്ചത്. ആന്ത്രപ്പോളജി സർവ്വേ ഓഫ് ഇന്ത്യയിൽ ആദ്യം റിസർച്ച് ഫെലോ ആയും പിന്നീട് റിസർച്ച് അസോസിയേറ്റ് ആയും മധുമാല പ്രവർത്തിച്ചു. പിന്നീട് ആറു വർഷം ആൻഡമാനിലെ ഗോത്രവിഭാഗങ്ങളെ കുറിച്ച് ഗവേഷണം നടത്തി അതിനിടെ ആൻഡമാനിലെ തന്നെ ജരാവോ ഗോത്രവുമായി സൗഹൃദത്തോടെ ആവുകയും ചെയ്തു. 13 അംഗ സംഘത്തോടൊപ്പമാണ് മധുമാല ആദ്യം സെൻററിനൽ ദ്വീപിൽ എത്തുന്നത്. ദ്വീപിലേക്ക് അടുക്കുന്ന ബോട്ടുകളേയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന നിവാസികൾ അമ്പും വില്ലും ആയി മുന്നോട്ടുവരികയായിരുന്നു. ഉടൻ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകൾ വെള്ളത്തിലേക്ക് എറിഞ്ഞു ആദ്യം പകച്ചുനിന്നു എങ്കിലും അവർ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകൾ പെറുക്കിയെടുത്തു. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയിൽ തന്നെ നിന്നു. കൂടുതൽ തേങ്ങകൾ കൊണ്ടുവരാൻ സംഘം കപ്പലിലേക്ക് മടങ്ങി തിരിച്ചെത്തിയപ്പോയും ഇവരെ ദ്വീപ് നിവാസികൾ സ്വീകരിച്ചുവെന്നാണ് മധുബാല തന്റെ പുസ്തകത്തിലൂടെ പറയുന്നത്. ധൈര്യം സംഭരിച്ച നിവാസികൾ മധുമാലയുടെ ബോട്ടിന് അടുത്തെത്തി. അവരിലൊരാൾ ബോട്ടിൽ തൊട്ടുനോക്കി. പിന്നാലെ കൂടുതൽ പേരെത്തി. തീരത്ത് ഉണ്ടായിരുന്ന ചിലർ അമ്പെയ്യാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലെ സ്ത്രീ തടയുകയായിരുന്നു. ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. പിന്നീട് തേങ്ങകൾ വെള്ളത്തിലേക്ക് ഇടുന്നതിനു പകരം നിവാസികളുടെ കൈകളിൽ നേരിട്ട് കൊടുത്തു. മധു മാലയുടെ സാന്നിധ്യം ആവാം നിവാസികൾക്ക് ധൈര്യം ഏകിയത്. അതിനിടെ അവിടെ പുറത്തുനിന്നുള്ള വർക്ക് പ്രവേശിക്കുന്നത് ഇന്ത്യൻ സർക്കാർ വിലക്കി. ചെറിയ പനി പോലും പ്രതിരോധിക്കാനുള്ള ശേഷി അവർക്ക് ഇല്ലായിരിക്കാം എന്നുള്ളതായിരുന്നു കാരണം ഇന്നും കേന്ദ്രസർക്കാർ ജീവനക്കാരിയായി മധുബാല ഡൽഹിയിലുണ്ട്.

ഇതായിരുന്നു അവിടേക്കുള്ള ആദ്യത്തെയും അവസാനത്തെയും ഇടപെടൽ..ഇതിന്റെ ചിത്രങ്ങൾ യൂ ട്യൂബിലും ഗൂഗിളിലും ചെക്ക് ചെയ്താൽ കാണാനാവും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad