Type Here to Get Search Results !

വീരപ്പൻ എന്ന കാട്ടുകൊള്ളക്കാരന്റെ കഥ....!


2004 തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലൂടെ കടന്നുപോകുന്ന ബാംഗ്ലൂർ ധർമ്മപുരി ദേശീയപാതയിലൂടെ രാത്രി പത്തര മണിയോയോടെ ആംബുലൻസ് കുതിച്ചു പാഞ്ഞു വരുന്നു. ആലക്കോട് നടുത്ത ഗ്രാമത്തിൽ എത്തിയപ്പോൾ റോഡിന് നടുക്ക് കരിമ്പുകയറ്റിയ ലോറി നടുക്ക് നിർത്തിയിട്ടിരിക്കുന്നത് ഡ്രൈവർ കണ്ടു. ആ ആംബുലൻസ് സഡൻ ബ്രേക്ക് ഇട്ട് ഒരു വിധം കരിഞ്ഞ മണം ഒക്കെ വന്ന് ലോറി ഇടിക്കാതെ നിർത്തി.ആ ആംബുലൻസ് ന്റെ മുൻഭാഗത്ത് സീറ്റിൽ സിവിൽ ഡ്രെസ്സിൽ ഉണ്ടായിരുന്നത് സ്‌പെഷൽ ടാസ്‌ക് ലെ രണ്ട് അംഗങ്ങളായിരുന്നു. ഒന്ന് ഇൻസ്‌പെക്ടർ വെള്ളധുരൈ.മറ്റേത് ആംബുലൻസ് ഡ്രൈവർ ശരവണൻ.

അതേ ആംബുലൻസ് ന്റെ പിൻ ഭാഗത്ത് വെള്ള കുപ്പായം ഇട്ട മറ്റൊരു വ്യക്തി അയാളുടെ തലക്ക് അന്ന് ഇന്ത്യൻ ഗവണ്മെന്റ് ഇട്ടിരുന്ന വില അഞ്ചരക്കോടി രൂപ ആയിരുന്നു. ദാവൂദ് ഇബ്രാഹീം കഴിഞ്ഞാൽ തലക്ക് ഏറ്റവും കൂടിയ ഇനാമുള്ള ആ പിടികിട്ടാപ്പുള്ളി ആയിരുന്നു കോസ് മുനിസ്വാമി എന്ന് പേരുള്ള വീരപ്പൻ..

ആരും തിരിച്ചറിയതിരിക്കാൻ തന്റെ ട്രഡ്‌ മാർക്ക് മീശ ട്രിം ചെയ്ത് കുറ്റി ആക്കിയിട്ടുണ്ടായിരുന്നു. അപ്പൊ കാണാൻ തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമീണ ലുക്ക് ഉണ്ടായിരുന്നെങ്കിലും ആ ആൾമാറാട്ടത്തിന് അയാളെ കാത്തിരുന്ന വിധിയെ മാറ്റി മറിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആ ആംബുലൻസ് ബ്രെക്ക് ഇട്ട് ചവിട്ടിയത് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന വീരപ്പനെ പിടി കൂടാൻ വേണ്ടിയുള്ള ഓപ്പറേഷൻ കൊക്കൂൺ എന്ന ധൗത്യത്തിന്റെ അവസാനത്തെ മണിക്കൂറിലേക്ക് കടന്നതായിരുന്നു. മുന്നോടിയായി നേരത്തെ മാർക്ക് ചെയ്തു കൊടുത്ത പാർക്കിംഗ് സ്പോട്ടിൽ നിന്ന് ഒരു അണു പോലും മാറാതെയാണ് ഡ്രൈവർ ശരവണൻ നിർത്തിയത്. അവിടെ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതുനിമിഷവും വന്നു നിറുത്താൻ പോകുന്ന ആ ആംബുലൻസിനേയും കാത്തു AK47 തോക്കുകളും സബ് മെഷീൻ ഗണ്ണുകളുമായി റോഡരികൾ തന്നെയുള്ള സ്കൂളിൻറെ മുകളിലും അട്ടിയിട്ട സാൻ ബാഗിന്റെ ഇടയിലും ഒക്കെയായി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത് K വിജയകുമാർ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള 30 STF കമാൻഡുകൾ ആയിരുന്നു. തുടർന്നുള്ള 20 മിനിറ്റ് സമയം വണ്ടി നിന്ന് അതിലുള്ള STF കമന്റോകൾ ഓടിയതിന് പിന്നാലെ മെഗാഫോണിൽ അവിടെ ഒര് മുന്നറിയിപ്പ് മുഴങ്ങുകയുണ്ടായി.പോലീസ് നിങ്ങളെ 4 പാടും വളഞ്ഞിരിക്കുകയാണ്. കീയടങ്ങുന്നതാണ് നിങ്ങൾക്ക് നല്ലത്.പിന്നെ 2 മിനിറ്റ് നേരം നിശബ്ദത ആയിരുന്നു. ആദ്യം വെടി മുഴങ്ങുന്നത് ആംബുലൻസ് ന്റെ ഭാഗത്ത് നിന്നാണ് .

എന്തായാലും അവസാന മുന്നറിയിപ്പ് കൊടുത്ത ശേഷം STF കമന്റോകളുടെ ഭാഗത്തുനിന്ന് തുരുതുരാ വെടിവെപ്പ് ഉണ്ടാവുന്നു.ആംബുലൻസ് ൽ നിന്ന് തിരിച്ചും വെടി പൊട്ടുന്നു. അന്ന് അവിടെ ആകെ ഫയർ ചെയ്യപ്പെട്ടത് 385 റൌണ്ട് വെടിഉണ്ടകളാണ് .20 മിനുട്ട് വെടി വെപ്പിന് ശേഷം ഒച്ച അടങ്ങി സംഗം ആംബുലൻസ് ന്റെ വാതിൽ തുറന്നു നോക്കിയപ്പോൾ ഉള്ളിൽ മരിച്ചുകിടക്കുന്ന വീരപ്പൻ അടക്കമുള്ള നാലുപേരെ അവർ കാണുന്നു. പത്തു 400 വെടികൾ കമന്റോകൾ പക്ഷെ വീരപ്പന്റെ ശരീരത്തിൽ ആകെ 2 എണ്ണം മാത്രേ കണ്ടുള്ളൂ. തലയ്ക്ക് കൊണ്ട ഒരു വെടിയുണ്ട നിമിഷങ്ങൾക്കുള്ളിൽ തന്നെ അയാളുടെ ജീവൻ എടുക്കുകയായിരുന്നു. ആ രാത്രി അവിടെ അവസാനിച്ചത് വീരപ്പൻ എന്ന ഇതിഹാസം ആയിരുന്നു. വീരപ്പനും സ്റ്റേറ്റും തമ്മിലുള്ള 20 വർഷം നീണ്ട പോരാട്ടം വെറും 20 മിനുറ്റ് നീണ്ട എൻ കൗണ്ടറിലൂടെ ധർമ്മപുരിയിലെ പാപാര പെട്ടിയിൽ വച്ച് അവസാനിക്കുന്നു.

2 പതിറ്റാണ്ട് കാലം തമിഴ്നാട് കർണാടക പോലീസ് സേനകളെ കിടുകിടാ വിറപ്പിച്ച അവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന കുപ്രസിദ്ധ ആനക്കൊമ്പ് ചന്ദന വേട്ടക്കാരൻ.184 പോലീസുകാരുടെയും രണ്ടായിരത്തിലധികം ആനകളുടെയും ജീവൻ അപഹരിച്ച ബി ശ്രീനിവാസന് എന്ന ഫോറസ്റ്റ് കൺസർവേറ്ററെ വെടിവെച്ചുകൊന്ന് തല അറുത്തെടുത്ത് അതുകൊണ്ട് ഫുട്ബോൾ കളിച്ച രാജ് കുമാർ എന്ന കന്നഡ സൂപ്പർ സ്റ്റാറിനെ തട്ടിക്കൊണ്ടുപോയി വിലപേശി കോടികൾ മോചനദ്രവ്യമായി കൈപ്പറ്റിയ കൂസ് മുനിസ്വാമി എന്ന വീരപ്പന്റെ കഥ

കർണാടകയിൽ തമിഴ്നാട്നോട് അതിർത്തിയോടു ചേർന്നു കൊണ്ട് കാവേരിയുടെ കരയിൽ മഹേദേശ്വരാ മലയടിവാരത്ത് സ്ഥിതി ചെയ്യുന്ന ഗോപിനത്തം എന്ന ചെറു ഗ്രാമത്തിൽ 1952 ജനുവരി 18ന് മുനി സ്വാമി കൗണ്ടർ പുനിത്തായമ്മാൾ എന്ന ദമ്പതിമാരുടെ 4 മക്കളിൽ രണ്ടാമനായി ട്ടാണ് മുനിസ്വാമി വീരപ്പൻ ജനിക്കുന്നത്.കാടിനോട് തൊട്ടു കിടന്നിരുന്ന ഒരു ഗ്രാമമായിരുന്നു ഗോപിനത്തം. അതുകൊണ്ടുതന്നെ കാടിനെ നല്ല പരിചയമായിരുന്നു വീരപ്പന്.


ഘോര വനന്തരങ്ങളെ സ്വന്തം വീടുപോലെ കണ്ടിരുന്ന വീരപ്പന് നന്നേ ചെറുപ്പം തൊട്ടേ എത്രദിവസം വേണമെങ്കിലും കാടുകളിൽ കഴിയാൻ ഒരു പ്രയാസവുമില്ലായിരുന്നു. കാടും കാട്ടിലെ വിഭവങ്ങളൊക്കെ തങ്ങൾക്ക് ഇഷ്ടപ്രകാരം എടുത്തു പെരുമാറാൻ ഉള്ളതാണ് എന്ന് പണ്ടുകാലം മുതൽക്കേ ഗോപിനത്തം ഗ്രാമത്തിലെ ആളുകൾ കരുതിയിരുന്നു. വികസനം ഇല്ലാത്ത തൊഴിൽസാധ്യതകൾ കാര്യമായി ഒന്നും ഇല്ലാതിരുന്ന ഈ ഗ്രാമത്തിൽ ഉള്ളവർ അതി ജീവനത്തിന് വേണ്ടി നാടൻ തോക്കുകൾ ആയുധങ്ങളായി കരുതുമായിരുന്നു.കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വിരട്ടുക എന്നതായിരുന്നു തോക്കുകളുടെ പ്രാഥമിക ഉദ്ദേശം .അത് കൊണ്ട് ചില്ലറ വേട്ടകളും നടത്തുമായിരുന്നു.

തോക്കുകൾക്കിടയിൽ വളർന്നത് കൊണ്ട് വീരപ്പൻ നല്ലൊരു വെടി വെപ്പുകാരനായി മാറിയിരുന്നു. ആ ഇടക്ക് കാട്ടുപന്നിയെ വെടി വെച്ച കേസിൽ പോലീസ് വീരപ്പനെ തേടി വന്നപ്പോൾ ജീവിതത്തിലാദ്യമായി നിയമത്തിന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ കാട്ടിലേക്ക് ഓടിക്കയറിയത്. കാട്ടിലേക്ക് കടന്നുവന്നപ്പോഴാണ് ഇങ്ങനെ കേസുകൾ ഭയന്ന് തനിക്കു മുൻപേ കാടുകയറിയ ഒരു വലിയ സംഘം ആളുകൾ അവിടെ ഉണ്ട് എന്ന സത്യം. അതിൽ ഒരാൾ ആയിരുന്നു കുപ്രസിദ്ധ ആനവേട്ടകാരൻ സേവി കൗണ്ടർ. അന്നത്തെ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന വീരപ്പനെ ആദ്യം ശ്രദ്ധിക്കുന്നത് സേവി കൗണ്ടർ പിന്നീട് വീരപ്പനെ ശിഷ്യനാക്കി. പിന്നീട് നിരവധി ആനകളെ വീരപ്പൻ കൊന്നു തള്ളുന്നു.

ഗോപിനത്തൻ പോലെയുള്ള ഗവൺമെൻറ് തിരിഞ്ഞുനോക്കാത്ത ഗ്രാമങ്ങളിൽ വീരപ്പനെ പോലുള്ള വേട്ടക്കാർക്ക് വല്ലാത്തൊരു റോബിൻ ഹുഡ് ഇമേജ് കൂടിയായിരുന്നു.
ഗ്രാമവാദികളിൽ പലരെയും വീരപ്പൻ ആനവേട്ട കളിൽ
പങ്കാളികൾ ആകുകയും ചെയ്തിരുന്നു .


ചന്ദനും വെട്ടാനും കടത്താനും ധാരാളം ആളുകളെ വീരപ്പൻ ജോലിക്ക് എടുത്തു.അങ്ങനെ സാവധാനം വീരപ്പന്റേത് ഒരു വലിയ സംഘമായി മാറി.കുറെ കാലം അധികാരികളുടെ കണ്ണിൽ പെടാതെ വീരപ്പൻ വിലസി.

പക്ഷെ ഇത് കൂടുതൽ കാലം തുടരാൻ വീരപ്പന് കഴിഞ്ഞില്ല. താമസിയാതെ വീരപ്പൻ അധികാരികളുമായി കൊമ്പു കോർക്കുന്നു. തന്റെ മാർഗത്തിന് വിലങ് നിന്ന ഒരു ഫോറസ്റ്റ് ഗാർഡിനെ വെടിവച്ച് കൊന്നത്.1983 ൽ. അന്ന് KN പൃഥ്വി എന്ന് പേരുള്ള ഒരു ഫോറസ്റ്റ് ഗാർഡനെ കർണാടകയിൽ വച്ച് വീരപ്പനും സംഘവും ചേർന്ന് വെടിവെച്ചു കൊന്നു കളയുന്നത്. കഴിവതും പണം കൊടുക്കാൻ പറ്റുന്ന ഓഫീസർമാരെ അങ്ങനേയും അല്ലാത്ത വരുടെ കണ്ണിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നിരുന്ന വീരപ്പന്റെ പതിവ് ഇതോടെ തെറ്റി.

ഈ കൊലപാതകത്തോടെ പോലീസും ഫോറസ്റ്റും ഒക്കെ വീരപ്പന് പിന്നാലെ കൂടുകയാണ്. പോലീസ് നെ പേടിച്ച് കാട് കയറിയ വീരപ്പന് അതിനിടയ്ക്ക് ഒരിക്കൽ നാട്ടിലേക്ക് ബാംഗ്ലൂർ നഗരത്തിലെക്ക് ഒന്ന് ഇറങ്ങേണ്ടി വരുന്നു. ഗതികേട് കൊണ്ട് ഇറങ്ങിയതാണ്.കയ്യിലുള്ള തോക്കുകൾ തികയാതെ വന്നു.ഉണ്ടകൾ തീർന്നു. ചന്ദനവും ആനക്കൊമ്പും ഒക്കെ വിറ്റ് കിട്ടിയ ക്യാഷ് കയ്യിലുണ്ടായത് കൊണ്ട് അതു കൊടുത്ത് കുറേക്കൂടി നല്ല തോക്കുകളും ഉണ്ടാകളും വാങ്ങാൻ വേണ്ടിയാണ് വീരപ്പൻ നേരെ ബാംഗ്ലൂരിലേക്ക് തിരിച്ചിരിക്കുന്നത്.തോക്ക് മേടിക്കാൻ വേണ്ടി ബാംഗ്ലൂർക്ക് വന്ന വീരപ്പൻ ഏജന്റിനോട് തെറ്റുന്നു.ഈ ഏജന്റ് മുകേനെ ആണ് വീരപ്പനെ ഒരു റെസ്റ്റോറന്റ് ൽ വെച്ച് പിടിക്കുന്നത്.ഡെപ്യൂട്ടി ഫോറസ്റ്റ് കാൻസെർവെറ്റർ ബി ശ്രീനിവാസൻ അവിടെ ഉള്ള കാലമാണ്. ഒരു ഗസ്റ്റ് ഹൗസിൽ കയ്യിൽ വിലങ്ങു വെച്ച് 4 ഫോറസ്റ്റ് ഗാര്ഡുമാരുടെ സംരക്ഷണത്തിൽ ശ്രീനിവാസ് വിട്ടിട്ട് പോയ വീരപ്പൻ രാത്രി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നു. വല്ലാതെ തല വേദനിക്കുന്നു തലയിൽ തേക്കാൻ എണ്ണ വേണമെന്ന് പറഞ്ഞ വീരപ്പൻ ആ എണ്ണ കയ്യിൽ പുരട്ടി വിലങ്ങു ഊരി എടുത്തതാണെന്ന് ഗാര്ഡുമാർ പറയുമ്പോൾ സത്യമതല്ല ഈ ഗാര്ഡുമാരെ കൈക്കൂലി ഓഫർ കൊടുത്ത് കൈയിലെടുത്ത് വിരപ്പനെ അവർ പോകാൻ അനുവദിച്ചതാണ് എന്ന ആക്ഷേപം അന്ന് കേട്ടിരുന്നു. ബാംഗ്ലൂരിൽ വച്ച് തന്റെ ജീവിതത്തിൽ ഒരേയൊരു വട്ടം അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വീരപ്പൻ വീണ്ടും കാട്ടിനുള്ളിലേക്ക് മടങ്ങി തന്റെ സോയ്ര വിഹാരം തുടരുന്നു .

പിടിക്കപ്പെട്ട ശേഷമാണ് തുടർച്ചയായി പോലീസിനെ കടന്നാക്രമിക്കുന്നത്. 1990 ഏപ്രിൽ ഒമ്പതിന് പത്ത് പേരടങ്ങുന്ന ഒരു ഫോറസ്റ്റ് പട്രോളിംഗ് സംഘത്തെ വീരപ്പന്റേ സംഗം ആക്രമിക്കുന്നു. അതിൽ അന്നത്തെ പോപ്പുലറായ എസ് ഐ ദിനേശ് അടക്കം 3 പേർ കൊല്ലപ്പെടുന്നു. ഈ ആക്രമണം കഴിഞ്ഞതോടെ വീരപ്പനെ ഇനിയും അവഗണിക്കാൻ കർണാടക പോലീസ് ന് കഴിയാതെ വരുന്നു. 1990 ഏപ്രിൽ 16ന് കർണാടക മുഖ്യമന്ത്രി വീരേന്ദ്ര ബാട്ടീൽ ആണ് വീരപ്പനെ പിടിക്കാൻ വേണ്ടി ഒരു STF അഥവാ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കുന്നത്. നേരത്തെ തന്റെ കഷ്ടടിയിൽ നിന്ന് ചാടിപ്പോയ വീരപ്പനെ പിടിക്കാൻ ബി ശ്രീനിവാസൻ തന്നെ ഇതിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു .

ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്ന വീരപ്പനെ പിടി കൂടുക വളരെ പ്രയാസമുള്ള പണിയായിരുന്നു.അത് അവരെ സഹകരണം ഇല്ലാതെ സാധിക്കില്ല എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കിയ ശ്രീനിവാസൻ STF ന്റെ പ്രവർത്തനങ്ങൾക്ക് വരുന്ന ഫണ്ടുകൾ അവിടെ അടിസ്ഥാന സൗകര്യം വികടിപ്പിക്കാൻ വിനിയോഗിക്കുന്നു. .
ഇങ്ങനെ ഗ്രാമീണരുടെ സഹകരണം ഉറപ്പിച്ചു തനിക്ക് വിവരങ്ങൾ ചോർത്തി തരുന്ന ഇൻഫോർമേറ്റർമാരുടെ ഒരു നെറ്റ് വർക്ക് തന്നെ ഉണ്ടാക്കി എടുക്കുന്നു.

ഇതൊക്കെ വീരപ്പൻ അറിയുന്നുണ്ടായിരുന്നു. വീരപ്പനെ ഇത് വല്ലാതെ അലട്ടിയിരുന്നു. വീരപ്പനോട് വല്ലാതെ അടുപ്പം ഇല്ലാതിരുന്ന തന്റെ അനുജനെ ശ്രീനിവാസൻ പറഞ്ഞു തിരിപ്പിച്ചു മുതലെടുക്കുമോ എന്നായിരുന്നു വീരപ്പന്റെ പേടി. അർജുനന് പുറമേ വീരപ്പന്റെ അനിയത്തിയെ കൂടി അവിടെ ഒരു ജോലി കൊടുത്ത് തന്റെ ഒപ്പം കൂട്ടി. ഇതിനിടെയാണ് വീരപ്പനെ വളരെ വേദനിപ്പിച്ച സംഭവം നടക്കുന്നത്.വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി STF ന്റെ ക്ർശന നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ആരും അറിയാതെ STF ന്റെ കണ്ണ് വെട്ടിച്ച് കാട്ടിനുള്ളിൽ കഴിയുന്ന വീരപ്പന്റെ സംഘത്തോട് ചേരുന്നു.ഇത് STF നെ വല്ലാതെ ചൊടിപ്പിച്ചു. ഇതിൻറെ പേരിൽ വീരപ്പന്റെ സഹോദരി യെ STF കഷ്ടടിയിൽ എടുത്ത് ഭീഷണിപ്പെടുത്തി മർദിച്ചു. മാരി തന്റെ പരിചയം വെച്ച് ശ്രീനിവാസനോട് പരാതിപെടുന്നു.പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു പോസിറ്റീവ് പ്രതികരണം ഉണ്ടായില്ല.
മാരി ആത്മഹത്യ ചെയ്തു. ഈ വിവരം അറിഞ്ഞ വീരപ്പനെ അതോടെ കടുത്ത പകയായി.തന്നിലേക്ക് എത്തിച്ചേരാൻ സ്നേഹം നടിച്ച് തൻറെ അനിയത്തിയെ ആത്മഹത്യ ചെയ്യാൻ കാരണം ശ്രീനിവാസൻ ആണ് എന്ന് വീരപ്പൻ ഉറപ്പിച്ചു.ഇതിന് പക വീട്ടാൻ 1991 novambar മാസത്തിൽ ഒരു ദിവസം ശ്രീനിവാസൻ ഒരു വിവാഹചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അവിടേക്ക് ചെന്ന വീരപ്പന്റെ അർജുൻ അർജുനൻ അയാളുടെ ചെവിയിൽ പതിഞ്ഞസ്വരത്തിൽ ഒരു രഹസ്യം മന്ത്രിക്കുന്നു. അണ്ണൻ കീഴടങ്ങാൻ റെഡി ആണെന്ന് പറയുന്നു. നിങ്ങളോട് ഒറ്റക്ക് കാട്ടിലേക്ക് ചെല്ലാനും അവിടെ അണ്ണൻ കീയടങ്ങുമെന്നും അർജ്ജുനൻ മന്ത്രിച്ചു രണ്ടു മണിക്കൂർ നേരം കാട്ടിലൂടെ നടന്നാൽ മാത്രേ ഈ പറഞ്ഞ സ്ഥലം എത്തൂ. അർജുനന്റെ വാക്കുകളെ പൂർണമായി വിശ്വാസത്തിലെടുത്തു ശ്രീനിവാസൻ വളരെ ആവേശത്തിലായിരുന്നു. ഇത്രയും ദിവസം മറ്റേ ഓഫീസർമാർ വിചാരിച്ചിട്ട് നടക്കാത്ത ഒരു കാര്യം ഒരു ഫോറസ്റ്റ് ഓഫിസർ മാത്രമായ താൻ വളരെ നയത്തിൽ സാധിച്ചെടുത്തു എന്ന അഭിമാനം ആയിരുന്നു അയാളുടെ മനസ്സിൽ.

വീരപ്ൻ പറഞ്ഞ സ്ഥലത്തേക്ക് അർജുനനേയും ഗോപിനത്തത്തിലെ പരിചയമുള്ള ചില ഗ്രാമീണരെയും കൂട്ടി പോവുന്നു . നടന്നുകൊണ്ടിരിക്കുമ്പോൾ കൂടെ വന്ന ഗ്രാമീണർ ഓരോരുത്തരായി കൂട്ടത്തിൽ നിന്ന് പിന്മാറി കൊണ്ടിരുന്നു. അങ്ങനെ ആളുകൾ കൊഴിഞ്ഞു പോയി ബാക്കി ശ്രീനിവാസനും
അർജുനും മാത്രമായി.അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോ കാട്ടിനുള്ളിൽ ഒരു ചതുപ്പിനടുത് എത്തിയപ്പോൾ അർജുൻ നടത്തം നിർത്തി.അവരുടെ അരികിലേക്ക് കുറേ ആളുകൾ വന്നു. വീരപ്പനെ ശ്രീനിവാസൻ തിരിച്ചറിഞ്ഞു. തുടക്കത്തിൽ മുഖത്ത് ഒരു വിജയം മാഞ്ഞു മറിഞ്ഞു വന്നുവെങ്കിലും താമസിയാതെ അപകടം മണത്തു. അറിയാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരൊറ്റ കുഞ്ഞും അവിടെ ഇല്ല .അർജ്ജുനൻ മാത്രമേ ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കി. ശ്രീനിവാസൻ ഒന്നനങ്ങാൻ കയ്യുന്നതിന് മുമ്പ് വീരപ്പൻ ആദ്യത്തെ വെടിപൊട്ടിക്കുന്നു. അനിയത്തിയുടെ മരണത്തിന് ഉത്തരവാദിയാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വീരപ്പൻ അയാളുടെ മരണം കൊണ്ട് മാത്രം പക അടങ്ങിയില്ല.
മരിച്ചുകിടന്ന ശ്രീനിവാസന്റെ തല വെട്ടിയെടുത്തു കൂടെ കൊണ്ടു പോയി.തന്റെ ഒളി സങ്കേതത്തിലേക്ക് കൊണ്ടുപോയി എന്നും അത് കൊണ്ട് ഫുട്‌ബോൾ കളിച്ചു . വീരപ്പൻ മുത്തുലക്ഷ്മിയെ വിവാഹം കഴിക്കുന്ന കാലത്ത് തന്നെ ഒരു വേട്ടക്കാരൻ ചന്ദനക്കടത്തുകാരൻ എന്ന നിലയിൽ കുപ്രസിദ്ധി ആർജിചിരുന്നു. വീരപ്പനോട് വല്ലാത്ത ആരാധന ആയിരുന്നു മുത്തുലക്ഷ്മിക്ക്. വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ഒളിച്ചോടി കാട്ടിൽ ഒരു അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.വിവാഹം കഴിച്ചു ഒരു വർഷത്തിൽ തന്നെ മുത്തുലക്ഷ്മിക്ക് ഗർഭമുണ്ടാകുന്നു. പ്രസവിക്കുന്നു.പ്രസവങ്ങൾ പിന്നെയും ഇടക്ക് ഉണ്ടായി കൊണ്ടിരുന്നു. അപ്പോയേക്കും വീരപ്പന്റെ സംഘം 100 ലേറെ പേരായി വളർന്നുകഴിഞ്ഞു. ഒളി സങ്കേതം stf കണ്ടെത്തിയതോടെ വീരപ്പൻ ഉൾക്കാടുകളിലേക്ക് വലിഞ്ഞു.

1992 ന്റെ തുടക്കത്തിൽ STF ന്റെ ഭാഗത്ത് നിന്ന് വീരപ്പന്റെ സംഘത്തിന് കനത്ത പ്രഹരം ഏൽക്കുന്നു. SP ഹരികൃഷ്ണനും SI ഷക്കീൽ അഹമ്മതും എങ്ങനെയും വീരപ്പനെ പിടിക്കാൻ തുണിഞ് ഇറക്കുന്നു.

ആ ഇടക്ക് നാട്ടുകാരിൽ നിന്ന് ചില രഹസ്യ വിവരങ്ങൾ കിട്ടുന്നു.ആ വിവരം വെച്ച് വീരപ്പന്റെ വലം കൈയ്യയ ഗുരു നാഥനെ അവർ വധിക്കുന്നു. വീരപ്പന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഗുരുനാഥന്റെ കൊലക്ക് ആദ്യ പ്രതികാരനടപടി വീരപ്പനിൽ നിന്ന് ഉണ്ടാവുന്നത് 1992ൽ രാമപുരം പോലീസ് സ്റ്റേഷന് നേരെ ആയിരുന്നു.5 പോലീസ്കാരെ വീരപ്പനും സംഘവും വെടി വെച്ചു കൊന്നു.പക്ഷെ അത് കൊണ്ടൊന്നും പക അടങ്ങിയില്ല.

ഷക്കീൽ അഹമ്മദ് നേയും ഹരി കൃഷ്ണയേയും കമല നായികയെന്ന അവരുടെ ഇൻഫോമർ വഴി ചതിച് വീരപ്പൻ ബോംബ് വെച്ച് കൊല്ലുന്നു.
പിന്നീട് 1993 ഏപ്രിൽ 9ന് നടന്ന ദുഃഖ വെള്ളി കൂട്ടക്കൊലയിൽ വീരപ്പൻ നടത്തിയ വലിയ കൊലപാതക ദുരന്തം. ഒരു ബസ് നിറയെ STF കമന്റോകൾ മരണപ്പെട്ടു.ബസിനടിയിൽ ബോംബ് വെച്ചായിരുന്നു കൊല.

വീരപ്പന്റെ സംഘവും STF കമന്റോകളും കാട്ടിൽ വെച്ചും നേരിട്ട് ഏറ്റുമുട്ടി..പക്ഷെ കൂടുതൽ ഉണ്ടായില്ല..
1995 ൽ വീരപ്പന്റെ അനിയൻ അർജ്ജുനന്റെ കാലിൽ ഒരു മുഴ വന്നു.ഇതിൽ ചികിത്സിക്കാൻ വേണ്ടി വീരപ്പന്റെ സംഗം DSP ചിദംബരത്തിനെ തട്ടി കൊണ്ടു പോയി. മോചന ദ്ര്യവ്യമായി 1000 കോടിയും മുഴ എടുത്തു കളയാനുള്ള സൗകര്യവും ആയിരുന്നു. ഇതിനിടയിൽ STF ഓപ്പറേഷനിലൂടെ ചിദംബരതിനെ മോചിപ്പിക്കുന്നു..
അപ്പോൾ STF ന്റെ കഷ്ടടിയിൽ ഉണ്ടായ വീരപ്പന്റെ അനുജനെ കൈമാറാൻ വേണ്ടി കൊണ്ട് പോവുമ്പോൾ അവർ സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്തതായി അറിയിക്കുന്നു.
എന്നാൽ വീരപ്പന് ഉറപ്പായിരുന്നു അവരെ കൊന്നതാണ് എന്ന്. അത് അയാളിൽ പക ഇരട്ടിപ്പിച്ചു. അതിന് ശേഷം ആണ് ഏറെ കോലാഹലം ഉണ്ടാക്കിയ കന്നഡ സിനിമ നടനായ രാജ് കുമാറിനെ തട്ടി കൊണ്ട് പോയി.

2002 അയപ്പോയെക് വീരപ്പൻ അന്താരാഷ്ട്ര തലത്തിൽ വരെ കുപ്രസിദ്ധി ആർജിച്ചു.
കർണാടക തമിഴ്നാട് കേരളം എന്നീ 3 സംസ്ഥാനങ്ങളിൽ പടർന്ന് പന്തലിച്ചു കിടക്കുന്ന 14000 ച കി മി യിൽ കൂടുതൽ കൊടും കാട്ടിൽ എവിടെയാണ് വീരപ്പൻ എന്ന് ആർക്കും അറിയില്ലായിരുന്നു.
K വിജയകുമാറിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ കൊക്കൂണ് നടത്തി.പല ഏറ്റു മുട്ടലുകൾ നടത്തി എങ്കിലും വീരപ്പനെ കിട്ടിയില്ല.
ഒടുവിൽ വീരപ്പന്റെ ഇടത്തെ കണ്ണിന് ചികിത്സ തേടാൻ നഗരത്തിലേക്ക് വരുന്ന അപൂർവ നിമിഷത്തിൽ വീരപ്പന്റെ വിശ്വസ്തരെ തങ്ങളോടൊപ്പം ചേർത്താണ് ഒടുവിൽ വീരപ്പനെ STF കൊന്നത്...
വീരപ്പൻ ഒരു സാധാരണ കാട്ടു കള്ളൻ മാത്രമായിരുന്നു എന്നും വീരപ്പനെ തങ്ങളുടെ ലാഭത്തിന് വേണ്ടി പ്രവർത്തിപ്പിച്ച രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ആണ് വീരപ്പന് പിന്നിൽ എന്നും വീരപ്പനെ ജീവനോടെ പുറത്ത് കിട്ടിയാൽ കള്ളി വെളിച്ചത്തവും എന്നത് കൊണ്ട് അവർ തന്നെയാണ് വീരപ്പനെ കൊന്നത് എന്നും പ്രചാരണത്തിൽ ഉണ്ട്.

Top Post Ad

Below Post Ad