Type Here to Get Search Results !

Jio Recruitment 2023 - Sales Associate, Store Manager Posts | Free Job Alert


പ്ലസ്ടു യോഗ്യത ഉള്ളവർക്ക് മൈ ജിയോ സ്റ്റോറുകളിൽ ജോലി നേടാം

Jio Recruitment 2023: വിവിധ ജില്ലകളിലെ മൈ ജിയോ സ്റ്റോറുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമേ ESIC & EPF ഇൻസെന്റീവ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. കേരളത്തിലെ കോട്ടയം, കായംകുളം, ആലപ്പുഴ, കൊച്ചി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്.


ജോലിയുടെ വിശദാംശങ്ങൾ

1. സെയിൽസ് അസോസിയേറ്റ്
  • യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ
  • പ്രായപരിധി: 32 വയസ്സിന് താഴെ
  • ശമ്പളം: 13200/-
  • ജോലിസ്ഥലം: തിരുവല്ല, കഞ്ഞിക്കുഴി, കോട്ടയം, കായംകുളം, ആലപ്പുഴ, കൊച്ചി


2. സ്റ്റോർ മാനേജർ
  • യോഗ്യത: ഡിഗ്രി, 4-8 വർഷത്തെ പരിചയം
  • പ്രായപരിധി: 20 - 30
  • ശമ്പളം: 16700
  • ജോലിസ്ഥലം: കോട്ടയം


തിരഞ്ഞെടുപ്പ് രീതി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക. വനിതകൾക്കും നിരവധി ഒഴിവുകളാണ് ഉള്ളത്.

Top Post Ad

Below Post Ad