കുളമാവ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടുക്കി അണക്കെട്ടിലെ വെള്ളത്തിൽ മൺമറഞ്ഞ വൈരമണി ഗ്രാമപ്രദേശത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി തെളി ഞ്ഞ് കാണാൻ തുടങ്ങി. അണക്കെട്ടി ന്റെ നിർമ്മാണത്തിനായാണ് 2000 ത്തി ലധികം കുടുംബങ്ങൾ അധിവസിച്ചി രുന്ന വൈരമണി ഗ്രാമം 1970 കളിൽ സർക്കാർ ഏറ്റെടുത്ത് കുടിയൊഴിപ്പിച്ചത്
നിർമ്മാണം പൂർത്തിയായി അണ ക്കെട്ടിൽ ക്രമേണ വെള്ളം നിറഞ്ഞ പ്പോൾ വൈരമണി ഗ്രാമം സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശം പൂർണമായും കാണാമറയത്തായി. ഇപ്പോൾ ഡാമിലെ ജലനിരപ്പ് 14 ശതമാനത്തിൽ താഴെ എത്തിയതോടെയാണ് വൈരമണി ഗ്രാമ പ്രദേശങ്ങളുടെ ദൃശ്യം തെളി ഞ്ഞത്. ഇടുക്കിയുടെ ആസ്ഥാനമായ ചെറുതോണിക്കും കുരുതിക്കളത്തി
നും ഇടയിലെ വലിയ ജനവാസ കേന്ദ്ര മായിരുന്ന വൈരമണി 1974ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് വിസ്മൃതിയിലായത്.
വ്യാപാര സ്ഥാപനങ്ങളും സ്കൂളും സി. ദേവാലയങ്ങളും ഉൾപ്പെടെയുണ്ടായി രുന്ന ഹൈറേഞ്ചിലെ പ്രധാന ജനവാ സ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വൈ രമണി ഗ്രാമം. അണക്കെട്ടിന്റെ നിർമ്മാ ണത്തിനായി ഒഴിപ്പിച്ച പ്രദേശവാസിക ളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞ, ണ്ടായിരുന്നു. കോരുത്തോട്, ചേലച്ചുവട് എന്നിവിട ങ്ങളിലാണ് താമസസൗകര്യമൊരുക്കിയത്.
വൈരമണിയിലേക്ക് മൊട്ടക്കുന്നു. കൾക്ക് ഇടയിലൂടെയുണ്ടായിരുന്ന വഴിയുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ യുള്ളവ ജലനിരപ്പ് താഴ്ന്നതോടെ വ്യ ക്തമായി കാണാം. നൂറ് വർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി , വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷമായി
സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരിൽ കുളമാവിലേക്കു മാറ്റി സ്ഥാപിച്ചു. വൈരമണിയിൽ അഞ്ചാം ക്ലാസ് വരെ യുള്ള ഒരു സർക്കാർ വിദ്യാലയവും ഉണ്ടായിരുന്നു
കുളമാവിൽ നിന്നു റിസർവോയറി ലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിച്ചാൽ വൈരമണിയിലെത്താം. വൈരമണിയുടെ പേരിൽ ഇപ്പോൾ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രമാണ്. കുളമാവ് ഫോറസ്റ്റ് സ്റ്റേഷൻ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിലുള്ളത്