ഇന്ത്യന്‍ ടീം മുന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്‍റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.ചെന്നൈ സൂപ്പർകിങ്‌സ് സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മുംബൈയിലെ പ്രശസ്ത ഓർത്തോപീഡിക് ഡോക്ടർ ദിൻഷോ പർദിവാലയാണ് ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ശസ്ത്രക്രിയ നടത്തിയത് ദിൻഷാ പർദിവാലയാണ്. ബിസിസിഐ മെഡിക്കൽ പാനലിന്റെ ഭാഗമാണ് പർദിവാല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ധോണി നായകനായ ചൈന്നെ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ സ്റ്റംപിങ് ഏറെ ചര്‍ച്ചയായി. വെറും 0.1 സെക്കന്‍ഡിലാണ് ബോള്‍ കയ്യിലൊതുക്കി സ്റ്റംപിങ് ചെയ്തത്.