മാങ്ങ പറിക്കുന്നതിനിടെ തോട്ടി മുഖത്ത് തട്ടി സാരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. അരീക്കോട് ഒതായി ചുണ്ടേപറമ്പിലെ പരേതനായ പരശുരാമന്‍കുന്നത്ത് കമ്മുണ്ണിയുടെ മകന്‍ അബ്ദുറഹിമാന്‍ (കുഞ്ഞാണി- 58) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കിഴക്കേ ചാത്തല്ലൂര്‍ ലക്കിപ്പടി ചാളക്കുന്നിലാണ് അപകടം. റബര്‍തോട്ടത്തില്‍ മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ അറ്റത്തുള്ള ഇരുമ്പ് കഷ്ണം മുഖത്ത് വീണു സാരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ആയിശ