തിരുവനന്തപുരം∙ എഐ ക്യാമറ വഴി കണ്ടെത്തുന്ന റോഡിലെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാതെ മുന്നറിയിപ്പ് നോട്ടിസ് അയയ്ക്കുന്നതിനെ ചൊല്ലി മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിൽ തര്‍ക്കം തുടരുന്നു. കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള ജീവനക്കാരെ കെല്‍ട്രോണ്‍ വിട്ടുനല്‍കിയില്ല.
ഇതോടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഒരാള്‍ക്ക് പോലും നോട്ടിസ് അയച്ചില്ല. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഒരു ദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞിരുന്നത്.