Type Here to Get Search Results !

ഊട്ടിയിൽ റോസാപ്പൂക്കളുടെ വിസ്‌മയക്കാഴ്‌ചകൾ



നിലമ്പൂർ : റോസാപ്പൂക്കൾ കൊണ്ടുള്ള വിസ്‌മയ കാഴ്‌ചകളൊരുക്കി ഊട്ടിയിലെ റോസാപുഷ്‌പമേള ശനിയാഴ്‌ച തുടങ്ങി. വിവിധ നിറത്തിലുള്ള റോസുകൊണ്ടൊരുക്കിയ ഈഫൽ ടവറാണ് പ്രധാന ആകർഷണം. ആന, വീണ, പൂക്കുട ചുമന്നുനിൽക്കുന്ന സ്ത്രീ, മറ്റു മൃഗങ്ങൾ എന്നിവയുടെയെല്ലാം രൂപങ്ങൾ റോസുകൊണ്ടുണ്ടാക്കി വെച്ചിട്ടുണ്ടിവിടെ. 18-ാമത് റോസ്ഷോ തിങ്കളാഴ്‌ച വരെ നീണ്ടു നിൽക്കും. കാഴ്‌ച കാണാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. 


Top Post Ad

Below Post Ad