ദി കേരള സ്‌റ്റോറി സിനിമയോടുളള കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി മെയ് 10 ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയില്‍ നടന്ന ഒരു റാലിയിലാണ് മോദിയുടെ പ്രസ്താവന.
ആ മനോഹരമായ സംസ്ഥാനത്ത് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറി എന്ന് അവര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. അവര്‍ തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയും അതിനെ നിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു' പ്രധാനമന്ത്രി പറഞ്ഞു.
'കേരളം എന്ന മനോഹരമായ സംസ്ഥാനത്ത് നടക്കുന്ന ഭീകര ഗൂഢാലോചനയെയാണ് കേരളാ സ്റ്റോറി എന്ന സിനിമ തുറന്നുകാട്ടിയത്. എന്നാല്‍ സമൂഹത്തെ തകര്‍ക്കുന്ന ഈ തീവ്രവാദ പ്രവണതയ്ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നോക്കൂ. ഇത് മാത്രമല്ല, തീവ്രവാദ പ്രവണതയുളളവരുമായി പിന്‍വാതില്‍ രാഷ്ട്രീയ ചര്‍ച്ചകളിലും കോണ്‍ഗ്രസ് പങ്കെടുക്കുന്നു' പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.