Type Here to Get Search Results !

ഭീമമായ തുക കണ്ടെത്താനാകില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി



കര്‍ണാടക പോലീസിന്റെ അകമ്പടി ചെലവ് കുറക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ കേരളത്തിലേക്ക് വരുന്നില്ലെന്ന് അബ്ദുല്‍ നാസര്‍ മഅദനി. ഇത്രയും ഭീമമായ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലിലുളളയാള്‍ക്ക് ഈ തുക കണ്ടെത്താനാകില്ലെന്നും മഅദനി വ്യക്തമാക്കി. സുരക്ഷാ ചെലവ് എന്ന പേരില്‍ ഇത്രയും തുക വാങ്ങുന്നത് അനീതിയാണെന്ന് മഅദനിയും കുടുംബവും പറഞ്ഞു


മഅദനിയുടെ കേരള സന്ദര്‍ശനത്തിന് സുരക്ഷ ഒരുക്കാനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. അകമ്പടി തുക കുറയ്ക്കണമെന്ന മഅദനിയുടെ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. തുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 60 ലക്ഷം രൂപ എന്ന തുകയില്‍ ഇളവ് വരുത്താനാവില്ലെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 17 നാണ് കേരളത്തിലേക്ക് പോകുന്നതിനായി മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.

Top Post Ad

Below Post Ad