▫️കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60) എന്നിവരാണു മരിച്ചത്.
മറ്റൊരു സംഭവത്തിൽ കൊല്ലം ഇടമുളക്കളിൽ വർഗീസ് (60) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മറയൂരിൽ ഒരു ആദിവാസി യുവാവിനും കാട്ടു പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) പരിക്കേറ്റത്. മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ച സംഭവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.