കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെതിയത്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അരുണിന് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തിയിരുന്നു. സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് കടുത്തുരുത്തി സ്വദേശി ആതിര ആത്മഹത്യ ചെയ്തത് ഞായറാഴ്ചയാണ്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.