Type Here to Get Search Results !

മെയ്‌ മാസത്തെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും



സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.


സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാന ത്തിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു.


ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും (എഎവൈ) മഞ്ഞ കാർഡുടമകൾ 97 ശതമാനവും (പിഎച്ച്എച്ച്) പിങ്ക് കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈ പ്പറ്റി. ഏപ്രിൽ മാസത്തെ റേഷൻ വിതരണം

മെയ് 5ന് അവസാനിക്കുകയും മെയ് മാസ ത്തെ റേഷൻ വിതരണം മെയ് 6ന് ആരംഭിക്കുകയും ചെയ്യും.


സാങ്കേതിക തകരാർ കാര ണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടില്ലെന്നും എല്ലാ കാർഡ് ഉടമകൾ ക്കും റേഷൻ വാങ്ങാൻ അവസരം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളകാർ ഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad