Type Here to Get Search Results !

ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും കല്ലെറിഞ്ഞാൽ പ്രതിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി



പാലക്കാട് : ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും കല്ലെറിഞ്ഞാൽ പ്രതിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം. നിരപരാധികളായ യാത്രക്കാർക്കാണ് കല്ലേറിൽ പരിക്കേൽക്കുന്നത്. ഇക്കാര്യംകൂടി പരിഗണിച്ചാണ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ആക്‌ടിലെ പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർക്കണമെന്ന്‌ നിർദേശിച്ചത്‌.

പാലക്കാട് ഡിവിഷനിൽ മാസത്തിൽ ശരാശരി മൂന്ന് കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആർപിഎഫ് ബോധവൽക്കരണവും പ്രചാരണവും നടത്തും. ഫോൺ: 8138913773 (ആർപിഎഫ് കൺട്രോൾ റൂം), 139 (റെയിൽവേ മദാദ്).

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad