തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധൻകർ വ്യക്തമാക്കി. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്.