: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. വെളളാർവട്ടം സ്വദേശി സാജു(38) ആണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സാജുവിന്റെ ഭാര്യയായ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സാജുവിനെ അടിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. വാടക വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. ഇന്ന് ഉച്ചയോടെ സാജു വീട്ടിലെത്തി വഴക്കുണ്ടാക്കിയപ്പോൾ യുവതി മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു പ്രിയങ്ക.
കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു.
May 04, 2023
Tags