100 കോടിയുടെ തിളക്കത്തില്‍ 2018. ജൂഡ് ആന്റണി സംവിധാനം ചെയ്തിരിക്കുന്ന 2018 സിനിമ നൂറുകോടി ക്ലബില്‍ എത്തിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി അറിയിച്ചു.
10 ദിവസം കൊണ്ട് 100 കോടി ക്ലബിലെത്താനായി എന്നത് ഒരു വലിയ നേട്ടമാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി പറഞ്ഞുവെന്ന് ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രത്യേകിച്ച് മലയാള സിനിമ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ഈ കാലത്ത്. പല സിനിമകളുടേയും മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും വിജയാഘോഷം നടത്താറുണ്ട്.
എന്നാല്‍ 2018 ന് തീയേറ്ററില്‍ ആളുകള്‍ കയറിയതിനാല്‍ തന്നെയാണ് ചിത്രം 100 കോടി നേടിയത്. അതില്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ സന്തോഷമുണ്ടെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയതോടെ ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 8 ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ കുതിച്ചുയര്‍ന്നത്.
ആസിഫ് അലി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അഖില്‍ പി ധര്‍മജനാണ് തിരക്കഥ, വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം