തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്.
പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം.
സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് സമരത്തിലേക്ക് നീങ്ങുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.
സ്വിഫിറ്റിന് വേണ്ടി പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ച് പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം. കെഎസ്‌ആര്‍ടിസിക്ക് സമാനമായി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്.