Type Here to Get Search Results !

പ്രളയം ഇനി സ്ക്രീനില്‍; '2018 എവരിവണ്‍ ഈസ് എ ഹീറോ' മെയ് 5 മുതൽ തിയറ്ററുകളില്‍



തന്റേതായ കഴിവ് തെളിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ജൂഡ് ആന്‍റണി ജോസഫ്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത്. വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിന്റെ കാര്യത്തിലും മുൻനിരയിൽ. ഈ അവസരത്തിൽ ജൂഡ് ആന്‍റണിയുടെ കരിയർ ബെസ്റ്റ് എന്ന പദവി കരസ്ഥമാക്കാന്‍ '2018 എവരിവണ്‍ ഈസ് എ ഹീറോo' എന്ന മലയാള ചിത്രം റിലീസിനൊരുങ്ങുകയാണ്. മെയ് 5 മുതൽ ചിത്രം തിയറ്ററുകളിലെത്തും

വമ്പൻ താരനിരയോടെ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയ്‍ലര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സാങ്കേതിക മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ചിത്രമെന്ന് പ്രതീക്ഷ നല്‍കുന്ന ട്രെയ്‍ലര്‍ 2 മില്യണ്‍ കാഴ്ചകള്‍ക്ക് മുകളില്‍ നേടി ഇപ്പോഴും ട്രെന്‍ഡിം​ഗ് ലിസ്റ്റില്‍ ഉണ്ട്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ മിന്നൽ മിന്നാണെ എന്ന വീഡിയോ ​ഗാനവും ആസ്വാദകപ്രീതി നേടിയിരുന്നു. ജോ പോൾ വരികൾ ഒരുക്കിയ ​ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്.മലയാളികൾക്കൊരിക്കലും മറക്കാനാവാത്ത വർഷമാണ് '2018'. മഹാപ്രളയം കേരളീയരെ ഒന്നടങ്കം വരിഞ്ഞുമുറുക്കിയ ഒരു വർഷം. ഒരുപാടുപേരുടെ സ്വപ്നങ്ങളും സന്തോഷവും പ്രതീക്ഷയുമാണ് പ്രളയത്തിൽ മുങ്ങിപ്പോയത്. എന്നാൽ അതോടൊപ്പം മറ്റൊരു കാര്യം നമ്മൾ മനസ്സിലാക്കി. കേരളീയര്‍ ഒറ്റക്കെട്ടാണെന്നും ഒരു മഹാമാരിക്കും മലയാളികളുടെ ആത്മവിശ്വാസത്തിന്റെ ഒരു തരിയെപോലും തൊടാൻ സാധിക്കില്ലെന്നും. പ്രളയത്തിന്റെ ഓർമ്മപ്പെടുത്തലെന്നോണം, പൊരുതലിന്റെയും സാഹസത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്നോണം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'.കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത്രയേറെ താരത്തിളക്കത്തോടെ പുറത്തിറങ്ങുന്ന ചിത്രം എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.


പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad