Type Here to Get Search Results !

2 അമ്മയുള്ള' കുഞ്ഞ് പിറന്നു



ലണ്ടൻ | ബ്രിട്ടനില്‍ ആദ്യമായി അച്ഛനും "രണ്ട് അമ്മയുമുള്ള' കുഞ്ഞ് പിറന്നു. അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി കുഞ്ഞിലുണ്ട്.അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതകരോ​ഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎൻഎയുമാണ് കുഞ്ഞില്‍ ഉള്ളത്. കോശങ്ങളിലെ ഊര്‍ജ ഉൽപ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോൺഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോ​ഗങ്ങള്‍ തടയാനാണ് ഈ ശ്രമം നടത്തിയത്. 


ദാതാവായ സ്ത്രീയുടെ അണ്ഡത്തില്‍നിന്ന് ആരോ​ഗ്യമുള്ള മൈറ്റോകോണ്‍ഡ്രിയ വേര്‍തിരിച്ച് ബീജസങ്കലനത്തിന് ഉപയോ​ഗിക്കുകയാണ് ചെയ്തത്. മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ട്രീറ്റ്‌മെറ്റ്‌ (എംഡിടി) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ദാനം ചെയ്യപ്പെടുന്ന മൈറ്റോകോൺ‌ഡ്രിയയിലെ ജനിതക വിവരങ്ങള്‍ കുട്ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. എന്നാല്‍, കുഞ്ഞിന്റെ രൂപം, മറ്റ് സ്വഭാവം എന്നിവയെല്ലാം നിര്‍ണയിക്കുന്നത് യഥാര്‍ഥ രക്ഷിതാക്കളുടെ ഡിഎന്‍എ അടിസ്ഥാനമാക്കിയാകും. അതിനാല്‍, മൈറ്റോകോണ്‍‍ഡ്രിയ ദാതാവിനെ കുഞ്ഞിന്റെ "മൂന്നാം രക്ഷിതാവ്' എന്ന് പരി​ഗണിക്കാനാകില്ല. മൈറ്റോകോൺ‌ഡ്രിയൽ രോഗമുള്ള കുട്ടികള്‍ക്ക് മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, അപസ്മാരം, ഹൃദ്‌രോഗം, വൃക്കത്തകരറ് തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടാകും. പെട്ടെന്ന് മരണം സംഭവിച്ചേക്കാം.മെക്സിക്കോയില്‍ 2016ലാണ് ഇത്തരം സാങ്കേതികവിദ്യയിലൂടെ ആദ്യമായി കുഞ്ഞ് പിറന്നത്. 

Top Post Ad

Below Post Ad