കൊച്ചി: കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടി. കൊച്ചി ആഴക്കടലിലാണ് വന്‍ ലഹരി വേട്ട.
15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്.
സംഭവത്തില്‍ ഒരു പാകിസ്ഥാന്‍ സ്വദേശിയും ഇറാന്‍ സ്വദേശിയും പിടിയിലായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്.
എന്‍സിബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ സമുദ്ര ഗുപ്തയുടെ ഭാഗമായാണ് പരിശോധന.